കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ക്ലീൻ ചിറ്റ്; മിഷൻ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

Recommended Video

cmsvideo
മിഷൻ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ല | Oneindia Malayalam

ദില്ലി: ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷൻ. മോദിയുടെ പ്രസംഗം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.

മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. ദൂരദർശനെയോ ആൾ ഇന്ത്യ റേഡിയോയെയോ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സമിതി കണ്ടെത്തി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിലുള്ള പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണംരാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണം

modi

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നിർണായ വിവരം രാജ്യത്തെ അറിയിക്കാനായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ട്വീറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ മിഷന്‍ ശക്തിയെന്ന് പേരിട്ട പദ്ധതി വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തുകയായിരുന്നു.

സാധാരണ ഗതിയിൽ ഡിആർഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
EC says PM Modi’s speech on Mission Shakti didn’t violate model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X