കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍യുദ്ധം ജയിച്ചത് മുസ്ലിങ്ങളോ ഹിന്ദുക്കളോ?

Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ യുദ്ധം ജയിച്ചത് ഹിന്ദുക്കളല്ല, മുസ്ലിങ്ങളാണത്രെ. തിരഞ്ഞെടുപ്പ് എന്നാല്‍ വായില്‍ വരുന്നത് എന്തും പറയാനുള്ള സമയമാണ് എന്ന് നേതാക്കന്മാര്‍ക്ക് തോന്നിയാല്‍ ഇതും ഇതിനപ്പുറവും ജനങ്ങള്‍ കേള്‍ക്കേണ്ടി വരും. എതിര്‍പാര്‍ട്ടിക്കാരെ ഗുണ്ടയെന്നും പട്ടിയുടെ സഹോദരനെന്നും വിളിച്ച് നിലവാരത്തകര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിച്ച ഈ തിരഞ്ഞെടുപ്പ് യുദ്ധത്തിലെ വിവാദങ്ങളില്‍ അവസാനത്തേതാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റേത്.

ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചുകൊണ്ടാണ് അസം ഖാന്‍ ഗുരുതരമായ ഈ പരാമര്‍ശം നടത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത് മുസ്ലിം സൈനികരാണ്. അല്ലാതെ ഹിന്ദു സൈനികരല്ല എന്നായിരുന്നു അസം ഖാന്റെ പ്രസംഗം. മുസ്ലിങ്ങളും ഹിന്ദുക്കളുമല്ല, ഇന്ത്യന്‍ സൈനികരാണ് കാര്‍ഗില്‍ യുദ്ധം ജയിച്ചത് എന്ന് ജനറല്‍ വി കെ സിംഗ് ഉടന്‍ തന്നെ അസം ഖാന് മറുപടിയും നല്‍കി.

azam-khan

എന്തായാലും വിവാദ പ്രസംഗത്തെ തുടര്‍ന്ന് അസം ഖാനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസിയാബാദ് മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ നാഹിദ് ഹസന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് അസം ഖാന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ജനറല്‍ വി കെ സിംഗാണ് ഗാസിയാബാദിലെ ബി ജെ പി സ്ഥാനാര്‍ഥി.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയ അസം ഖാനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ പട്ടി എന്നും ഗുണ്ട എന്നും വിളിച്ചിരുന്നു അസം ഖാന്‍.

English summary
EC seeks report on Azam Khan's 'Muslims won the Kargil War' remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X