കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി റാലിയില്‍ ശ്രീരാമന്റെ ചിത്രം വിവാദമാകുന്നു

Google Oneindia Malayalam News

ഫൈസാബാദ്: തിരഞ്ഞെടുപ്പ് റാലിയിലെ വേദിയില്‍ ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ച ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വീണ്ടും വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിലാണ് നരേന്ദ്ര മോദി പങ്കെടുത്ത റാലിക്ക് വേണ്ടി ഒരുക്കിയ വേദിയില്‍ ശ്രീരാമന്റെ ചിത്രം സ്ഥാപിച്ചത്. അയോധ്യയിലെ തര്‍ക്കമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഫൈസാബാദ്.

മത ചിഹ്നങ്ങളോ ദൈവങ്ങളുടെ ചിത്രങ്ങളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ട് പിടിക്കാനോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫൈസാബാദ് ഓഫീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമനെ കരുതിയെങ്കിലും ഇത്തവണ താമര വിരിയാന്‍ ഫൈസാബാദിലെ ജനങ്ങള്‍ അനുവദിക്കണമെന്ന് മോദി ഇവിടെ പ്രസംഗിച്ചിരുന്നു.

modi

മഹാത്മാഗാന്ധി സ്വപ്‌നം കണ്ടിരുന്നത് രാമരാജ്യമാണ്. എല്ലാവര്‍ക്കും ക്ഷേമവും വികസനവും എന്നതാണ് രാമരാജ്യത്തിന്റെ സങ്കല്‍പം. മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച പേരാണ് ശ്രീരാമന്റേത്. ഒരു രാജ്യം എങ്ങിനെയായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ മഹാത്മാവ് മറുപടി പറഞ്ഞത് രമാരാജ്യം ആയിരിക്കണം എന്നാണ് - ഫൈസാബാദിലെ റാലിയില്‍ മോദി പ്രസംഗിച്ചു.

നേരത്തെ, വോട്ട് ചെയ്ത ശേഷം ചിഹ്നം ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര മോദി കഴിഞ്ഞാഴ്ച വിവാദത്തില്‍ പെട്ടിരുന്നു. എല്‍ കെ അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടുകയായിരുന്നു മോദി. ഈ രംഗങ്ങള്‍ കാണിച്ച ടി വി ചാനലുകള്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

English summary
EC seeks report over Ram's picture on Modi's stage at Faizabad rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X