കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണം; തെരഞ്ഞെടുപ്പ് കമ്മ

Google Oneindia Malayalam News

ദില്ലി: കോടതികൾ നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൊറോണ വൈറസിന്റെ രണ്ടാംതരംഗ വ്യാപനത്തിന് ഏക ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്നുള്ള മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഈ പരാതി ഉന്നയിച്ചിട്ടുള്ളത്. മദ്രാസ് ഹൈക്കോടതി നടത്തിയ വാക്കാലുള്ള നിരീക്ഷണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടിൽ ദുഖമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിന്തിച്ചില്ലെന്നും കമ്മീഷന് മേൽ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.

ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; ഇസ്രായേലില്‍ 44 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരവാസ്ഥയില്‍ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; ഇസ്രായേലില്‍ 44 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരവാസ്ഥയില്‍

ഇതെക്കുറിച്ച് പുറത്തുവന്ന മാധ്യമറിപ്പോർട്ടുകൾ 'തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിൽ കമ്മീഷന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി', എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർത്തുന്നതിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണം ഒരു പ്രധാന ഘടകമാണെന്ന് കരുതുന്നില്ല എന്ന വാദമാണ് കമ്മീഷൻ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ പശ്ചിമ ബംഗാളിൽ കൊലപാതകം നടത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർക്കെതിരെ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മാധ്യമറിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

high-court-chennai

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കെ കൊവിഡ് പ്രൊട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രചാരണ റാലികള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുതരത്തിലുള്ള നടപടികളും സ്വീകരിച്ചില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേ സമയം ഫലപ്രഖ്യാപനം നടക്കാനിരിക്കെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏത് തരത്തിലാണ് വോട്ടെണ്ണല്‍ നടത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ പ്ലാൻ നല്‍കിയില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് കോടതി ഈ വിഷയത്തിൽ ഇടപെടുന്നത്.

ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
Exit Poll predictions for Kerala Election 2021 | Oneindia Malayalam

English summary
EC seeks to stop media from reporting judges’ ‘oral comments’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X