തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിധിയില്‍ കവിഞ്ഞ പണം; സണ്ണി ഡിയോളിന് സീറ്റ് നഷ്ടപ്പെട്ടേക്കും
അമൃത്സര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിധിയില്‍ കവിഞ്ഞ് പണമൊഴുക്കിയെന്ന് ചൂണ്ടിക്കാട്ടി ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്. വിഷയത്തില്‍ സണ്ണി ഡിയോളിനെതിരെ കമ്മീഷന് നോട്ടീസ് അയക്കും.

പ്രചരണത്തിന് 70 ലക്ഷമായിരുന്നു പരിധി. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ പ്രചരണത്തിനായി ചെലവഴിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്. പരിധിയില്‍ കവിഞ്ഞ തുക സണ്ണി ഡിയോള്‍ ഉപയോഗിച്ചെന്ന് കാണിച്ച് നിരവധി പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ സണ്ണിയ്ക്കെതിരെ നടപടിയുണ്ടായേക്കും. സ്ഥാനാര്‍ത്ഥികളെ നീക്കം ചെയ്ത് മണ്ഡലത്തില്‍ രണ്ടാമത് വന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനുള്ള അധികാരം കമ്മീഷനുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ അപ്രതീക്ഷമായിട്ടായിരുന്നു ഗുരുദാസ്പൂരില്‍ സണ്ണി ഡിയോളിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ദഗാറുമായിട്ടായിരുന്നു സണ്ണി ഏറ്റുമുട്ടിയത്. 80,000 വോട്ടുകള്‍ക്കായിരുന്നു സണ്ണിയുടെ വിജയം. ബോളിവുഡ് താരം വിനോദ് ഖന്നയായിരുന്നു 2014 ല്‍ ബിജെപി ടിക്കറ്റില്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സണ്ണി ഡിയോളിന്റെ സത്യപ്രതിജ്ഞ. വെള്ള ഷര്‍ട്ടും ജീന്സു കോട്ടും ധരിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നത്. ഭാരത് മാതാ കി ജയ് വിളിച്ചായിരുന്നു സത്യപ്രതിജ്ഞയ്ക്ക് എത്തിയ സണ്ണി ഡിയോളിനെ ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications