Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാത്ത മുറിപ്പാടുകള്‍: ദുരനുഭവങ്ങള്‍ ഓർത്തെടുത്ത് ബംഗ്ലാദേശി ഹിന്ദുക്കൾ, അവിടെയുള്ളവരെ രക്ഷിക്കണം

ബഹൂഭൂരിപക്ഷം കര അതിർത്തിയും ഇന്ത്യയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു രാജ്യം എന്നതിനാല്‍ തന്നെ ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ അതിർത്തിയിലും അലയൊലികള്‍ സൃഷ്ടിക്കുന്നു. സ്വാഭാവികമായും പശ്ചിമ ബംഗാളിനെയാണ് ഇത് സാരമായി ബാധിച്ചിട്ടുള്ളത്. വിഭജനത്തെ തുടർന്നുണ്ടായ കലാപ സാഹചര്യം ബംഗ്ലാദേശിൽ നിന്ന്, അതായത് അന്നത്തെ കിഴക്കന്‍ പാകിസ്താനില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പാലായനത്തിന് കാരണമായി. പശ്ചിമ ബംഗാൾ, ത്രിപുര, അസം, മേഘാലയ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരുന്നു അവർ പ്രധാനമായും അഭയം തേടിയെത്തിയത്.

പുതിയൊരു ജീവിതം നട്ടുവളർത്താമെന്ന പ്രതീക്ഷയോടെയാണ് പലരും അന്ന് അതിർത്തി കടന്ന് എത്തിയതെങ്കിലും "അഭയാർത്ഥി" എന്ന ലേബല്‍ എപ്പോഴും അവരുടെ മേല്‍ മുദ്രകുത്തപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ബംഗ്ലാദേശ് വീണ്ടും കലാപത്തിലമരുകയും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുമ്പോള്‍ ബംഗ്ലാദേശ് ഹിന്ദുക്കള്‍ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുകയും അയൽരാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യപ്പെടുകയുമാണ്.

മായാത്ത മുറിപ്പാടുകള്‍

മുൻകാലങ്ങളിലെ അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് പലായനം ചെയ്ത് എത്തുകയും ചെയ്ത നിരവധി ബംഗാളി ഹിന്ദുക്കളുമായി വൺഇന്ത്യ പ്രതിനിധികള്‍ സംസാരിക്കകയുണ്ടായി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ഭീകരമായ ചിത്രം വ്യക്തമാക്കുന്നതായിരുന്നു അവർ പങ്കുവെച്ച് വിവരങ്ങള്‍.

1971-ൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത സുശീൽ ഗംഗോപാധ്യായ, ബംഗ്ലാദേശിലെ നോഖാലി ജില്ലയിലെ തൻ്റെ സമൃദ്ധമായ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകളും തുടർന്നുണ്ടായ ദുഃഖകരമായ സംഭവങ്ങളെക്കുറിച്ചും വണ്‍ഇന്ത്യയോട് മനസ്സ് തുറക്കുന്നു. "ഞങ്ങൾക്ക് ഒരു വലിയ കുടുംബവും വിശാലമായ ഭൂമിയും അവിടെ ഉണ്ടായിരുന്നു. എന്നാൽ വിമോചനയുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യവും റസാക്കറുകളും ഞങ്ങളെ ആക്രമിച്ചു. വീടുകൾ കത്തിച്ചു, പലരും ക്രൂരമായി കൊല്ലപ്പെട്ടു," അദ്ദേഹം കണ്ണീരോടെ ഓർക്കുന്നു.

sushil

സുശീൽ ഗംഗോപാധ്യായ

സ്വാതന്ത്ര്യാനന്തരം രാജ്യത്തേക്ക് തിരിച്ചെത്തിയെങ്കിലും ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള നിരന്തരമായ ശത്രുത തന്നെ ഇന്ത്യയിൽ സ്ഥിരമായി അഭയം തേടാൻ നിർബന്ധിതനാക്കി. ബംഗ്ലാദേശില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതും ഹൃദയഭേദകമായ കാര്യങ്ങളാണ്. ഗർഭിണിയായ സ്ത്രീയെ വയറ്റിൽ ചവിട്ടുന്ന ദൃശ്യങ്ങൾ ഞാൻ കണ്ടു. ഇത്തരമൊരു ക്രൂരത സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, അവരെയെല്ലാം രക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അവിടെ ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കിൽ, ബംഗ്ലാദേശിൽ ഒരു 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനം ആരംഭിക്കുന്നത് നമ്മള്‍ പരിഗണിക്കേണ്ടിവരുമെന്നും സുശീല്‍ പറയുന്നു.

1971 ല്‍ നടന്ന ക്രൂരതകളെക്കുറിച്ചുള്ള മങ്ങാത്ത ഓർമ്മകളും സുശീല്‍ വണ്‍ഇന്ത്യയോട് തുടർന്ന് പങ്കുവെക്കുന്നു. "എനിക്ക് 10-ഓ 12-ഓ വയസ്സേ ഉണ്ടായിരുന്നുള്ളൂ. റസാക്കർമാർ ഞങ്ങളെ പീഡിപ്പിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തിയ ശേഷം ശരീരം നദികളിലേക്ക് വലിച്ചെറിഞ്ഞു. ഞങ്ങളുടെ അമ്മമാരെ ദ്രോഹിച്ചു. നിരവധി സ്ത്രീകളെ പാകിസ്ഥാൻ സൈന്യം ബലാൽസംഗം ചെയ്തു. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ മുറിപ്പാടുകള്‍ മായാതെ അവശേഷിക്കുന്നു." സുശീല്‍ പറയുന്നു.

ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുമ്പോൾ ഗർഭിണിയായിരുന്ന ബംഗാനിലെ അനിമ ദാസും അന്നത്തെ വേദനാജനകമായ ഓർമ്മകള്‍ പങ്കുവെക്കുന്നു. "എൻ്റെ മകൻ അന്ന് കുഞ്ഞായിരുന്നു. മകള്‍ എന്റെ ഗർഭപാത്രത്തിലും. രാജ്യം സംഘർഷത്തിലാണ്ടു. വീടുകൾ കത്തിച്ചു. ഭയം കാരണം ഭർത്യപിതാവാണ് ഞങ്ങളെ ഇന്ത്യയിലേക്ക് അയക്കുന്നത്." വ്യാപകമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിൻ്റെ ഇന്നും മാറാത്ത ആഘാതത്തോടെ അവർ പറഞ്ഞു.

anima-das

അനിമ ദാസ്

" പുരുഷന്‍മാർക്കെതിരെ ക്രൂരമായ ആക്രമണങ്ങളായിരുന്നു നടന്നത്. ഞാൻ പിന്നീട് കുറച്ച് തവണ ബംഗ്ലാദേശ് സന്ദർശിച്ചു. പക്ഷെ അവിടെ വീണ്ടും ജിവിക്കുകയെന്നത് എനിക്ക് ഓർക്കാനെ സാധിക്കില്ല" അനിമ ദാസ് പറഞ്ഞു.അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വ്യക്തികള്‍ക്കും സമാനമായ കാര്യങ്ങളാണ് പങ്കുവെക്കാനുണ്ടായിരുന്നത്.

പലരും മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടാണ് ഇന്ത്യയിലേക്ക് എത്തിയത്. തങ്ങളുടെ വീടും സ്വത്തും ഉറ്റവരേയുമെല്ലാം നഷ്ടപ്പെട്ടതില്‍ വേദനയുണ്ടെങ്കിലും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന സുരക്ഷയ്ക്കും ആശ്വാസത്തിനും നന്ദിയുണ്ടെന്നും അവർ പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് അവർക്ക് ഒരേ സ്വരത്തില്‍ നല്‍കാനുള്ള ഉപദേശം ഇന്ത്യയിൽ അഭയം തേടുക എന്നുള്ളത് മാത്രമാണ്.

ആവർത്തിക്കപ്പെടുന്ന പീഢനം ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ നിരന്തരമായ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും പലരേയും ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യാനും ഇന്ത്യയിൽ അഭയം തേടാനും നിർബന്ധിതരാക്കുന്നുവെന്നും ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹരാധൻ ബിശ്വാസും വൺഇന്ത്യയോട് പറഞ്ഞു. "ഹിന്ദുക്കൾ ബംഗ്ലാദേശിൽ ചരിത്രപരമായി തന്നെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, സ്വാതന്ത്ര്യത്തിൻ്റെ കാലം മുതൽ വിമോചനയുദ്ധം വരെയും അതിന് ശേഷവും അത് തുടരുന്നു. എന്നിട്ടും, പലരും അവിടെ തുടരുകയായിരുന്നു. അവർ ഇപ്പോഴും അപകടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു." അദ്ദേഹം പറഞ്ഞു.

bengal

1956ൽ ഇന്ത്യയിലെത്തിയ പരേഷ് ദാസും തന്റെ വേദനിപ്പിക്കുന്ന അനുഭവം പങ്കുവച്ചു. "എൻ്റെ കൺമുന്നിൽ വെച്ച് എൻ്റെ മുത്തച്ഛൻ വെട്ടേറ്റു മരിച്ചു, ഞങ്ങൾ ഭയന്ന് ഞങ്ങളുടെ ഭൂമി വിട്ടോടുകയായിരുന്നു. അവർ എൻ്റെ മുമ്പിൽ വെച്ച് എൻ്റെ മറ്റൊരു ബന്ധുവിനെ ആക്രമിച്ചു, ഞങ്ങൾ ഇപ്പോൾ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കിലും, നോഖാലിയിലെ ബന്ധുക്കൾ ഇപ്പോഴും ഭീഷണി നേരിടുന്നു. ഒരു മാസം മുമ്പ്, എൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണ് അമ്മാവൻ കൊല്ലപ്പെട്ടത്." പരേഷ് ദാസ് പറഞ്ഞു.

ഇന്ത്യ ഇടപെടണം

"ഹിന്ദുവായിരിക്കുക എന്നത് ഒരു കുറ്റമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും ഒരു സമാധാനം ഉണ്ടായില്ല. പാകിസ്ഥാൻ സൈന്യവും ജമാഅത്ത് സേനയും ഞങ്ങളെ ലക്ഷ്യം വെച്ചു. ഹിന്ദു വീടുകള്‍ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ ആക്രമണങ്ങള്‍." ന്യൂടൗണിനടുത്ത് താമസിക്കുന്ന റഷോമോയ് ബിശ്വാസ് 1971-ന് ശേഷമുള്ള പീഡനങ്ങൾ വിവരിക്കുന്നു.

bengal

റഷോമോയ് ബിശ്വാസ്

എൻ്റെ കുടുംബം പലപ്പോഴും ഭക്ഷണം പോലുമില്ലാതെ ഒളിച്ചു കഴിയുകയായിരുന്നു. ഞങ്ങൾ ഇപ്പോൾ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കുമ്പോൾ, ഞങ്ങളുടെ ബന്ധുക്കളിൽ പലരും ബംഗ്ലാദേശിൽ തുടരുന്നു. അവിടെയുള്ള ഹിന്ദുക്കൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന ഇടപെടല്‍ നടത്താന്‍ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും റഷോമോയ് ബിശ്വാസ് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+