കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

628 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ വാട്‌സാപ്പ് ഗൂഗിള്‍ എന്നിവയില്‍ നിന്ന് 628 അധിക്ഷേപാര്‍ഹമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 10 മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്. ഇതില്‍ 90 ശതമാനം പോസ്‌ററുകളും ഫെയ്‌സ്ബുക്കില്‍ നിന്നാണ്.

എൽഡിഎഫിന് 8 മുതൽ 12 സീറ്റുകൾ വരെ, യുഡിഎഫ് കണക്കിൽ 13 മുതൽ 17 വരെ! ബിജെപിക്ക് നാലിൽ പ്രതീക്ഷഎൽഡിഎഫിന് 8 മുതൽ 12 സീറ്റുകൾ വരെ, യുഡിഎഫ് കണക്കിൽ 13 മുതൽ 17 വരെ! ബിജെപിക്ക് നാലിൽ പ്രതീക്ഷ

എന്നാല്‍ ഏത് പാര്‍ട്ടിയുടേതാണ് ഇത്തരം പോസ്റ്റുകളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. 578 വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും 49 പോസ്റ്റുകള്‍ ടിറ്റ്വറില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. വാട്‌സാപ്പ്, ഗൂഗിള്‍ എന്നിവയിലെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

social-media-

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇവയെല്ലാം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കോഡ് ഓഫ് എത്തിക്‌സ് ഒപ്പു വച്ചിരുന്നു. ആക്ഷേപാര്‍ഹമായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഉള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത്. സ്വതന്ത്രവും ധാര്‍മ്മികപരമായും നവമാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കണമെന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നവമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയത്. നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഒരു പരിധി വരെ ഇതിന് സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കുന്നു.

English summary
ECI ask to pull down over 600 objectionable post from social media which are violating the model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X