കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പിന്നാലെ മമതയും.. മമത ബാനര്‍ജിയുടെ ജീവചരിത്ര സിനിമയ്ക്കും വിലക്ക് !!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ ജീവചരിത്ര സിനിമയുടെ ട്രെയിലറുകള്‍ നീക്കം ചെയ്യുാന്‍ തീരുമാനം കൈക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ബാഗിനി എന്ന സിനിമയുടെ ട്രെയിലറുകളാണ് മൂന് വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ നീട്ടി വയ്ക്കണമെന്ന ബിജെപിയുടെ നീക്കത്തെ തുടര്‍ന്നാണിത്.

<strong>ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; ആക്രമണത്തിന് പിന്നിൽ 9 ചാവേറുകൾ, ഒരു വനിതയും</strong>ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; ആക്രമണത്തിന് പിന്നിൽ 9 ചാവേറുകൾ, ഒരു വനിതയും

ബാഗിനി ബംഗാള്‍ ടൈഗ്രസ് എന്ന സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. മെയ് 3ന് റിലീസ് പ്രഖ്യാപിച്ച സിനിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് 5 ദിവസം മുന്‍പാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. ഏപ്രില്‍ 13ന് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. റുമ ചക്രബര്‍ത്തിയാണ് മമത ബാനര്‍ജിയായി വേഷമിടുന്നത്.

Mamata Banerjee

നരേന്ദ്രമോദിയുടെ ബയോപിക് വലിയ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് നീട്ടി വച്ചിരുന്നു. ഏപ്രില്‍ 12 ന് റിലീസ് പ്രഖ്യാപിച്ച സിനിമ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടി കാട്ടിയാണിത്. ഏപ്രില്‍ 10ന് സിനിമ റീലിസ് സ്റ്റേ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവില്‍ രാഷ്ട്രീയ പാര്‍ട്ടിയൂടേയോ രാഷ്ട്രീയക്കാരുടെയോ ജീവചരിത്ര സിനിമകളോ ജീവചരിത്ര സംബന്ധിയായ മറ്റെന്തെങ്കിലുമോ തിരഞ്ഞെടുപ്പ് അടുത്ത അവസരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് മറ്റ് പാര്‍ട്ടികളടക്കമുള്ള തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമാകും എന്ന് വ്യക്തമാക്കിയിരുന്നു.

ഇതോടൊപ്പം ജീവചരിത്ര സിനിമകള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമായി കണക്കാക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതേ ഉത്തരവാണ് മമത ബാനര്‍ജിയുടെ ബയോപികിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇറോസ് നൗ ടെലികാസ്റ്റ് ചെയ്യുന്ന നരേന്ദ്ര മോദിയുടെ വെബ് സീരിസിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.

English summary
ECI put ban on the release of the trailer of Bagini film which featured West Bengal CM Mamata Banerjee s biopic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X