കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതീക്ഷിച്ചതിലും വളരെ ദുര്‍ബലം' ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതികരണവുമായി ഐഎംഎഫ്

  • By Desk
Google Oneindia Malayalam News

നിയന്ത്രണത്തിലെ അനിശ്ചിതത്വവും ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളില്‍ (എന്‍ബിഎഫ്സി) നിലനില്‍ക്കുന്ന ബലഹീനതയും കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടു. ഐഎംഎഫ് വക്താവ് ജെറി റൈസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതികരണം.

തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? ട്രംപിന് മേൽ ഇസ്രായേലിന്റെ ചാരവൃത്തി! വൈറ്റ് ഹൗസിൽ രഹസ്യ ഉപകരണങ്ങൾതീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? ട്രംപിന് മേൽ ഇസ്രായേലിന്റെ ചാരവൃത്തി! വൈറ്റ് ഹൗസിൽ രഹസ്യ ഉപകരണങ്ങൾ

ഇന്ത്യയിലെ സമീപകാല സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വവും ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ നീണ്ടുനില്‍ക്കുന്ന ബലഹീനതയുമാണ് ഇതിന് കാരണമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ കാഴ്ചപ്പാട് അപകടകരമാം വിധം ദോഷത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gdp

നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രാജ്യത്തെ ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ അഞ്ചാം പാദത്തില്‍ കുറഞ്ഞു. 2013 മാര്‍ച്ചിലെ 4.3 ശതമാനമായിരുന്നു ഇതിന് മുന്‍പേയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

അതേസമയം, 2024 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള അപകടകരമായ കാര്യം, ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിനിടയിലാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം.

English summary
Economic growth of India is weaker than expected, says IMF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X