കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പ്രചാരണ തന്ത്രങ്ങള്‍ ഏറ്റില്ലെന്ന് സര്‍വ്വെ; തൊഴിലില്ലായ്മയും ന്യായ് പദ്ധതിയും പാളി

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമായും ഉന്നയിച്ച വിഷയങ്ങള്‍ ജനം ഏറ്റെടുത്തില്ലെന്ന് സര്‍വ്വെ ഫലം. ദരിദ്രര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി രാഹുല്‍ അവതരിപ്പിച്ചതില്‍ പ്രധാനമായിരുന്നു. എന്നാല്‍ ഇത് ഗുണം ചെയ്യേണ്ട വിഭാഗത്തിനിടയില്‍ ചര്‍ച്ചയായില്ലെന്നാണ് ലോക്‌നിധി സര്‍വ്വെയില്‍ പറയുന്നത്. കൂടാതെ കോണ്‍ഗ്രസ് ഉന്നയിച്ച പല വിഷയങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ല എന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

13

തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങള്‍ ജനം ഏറ്റെടുത്തില്ല. ചരക്ക് സേവന നികുതി, വില വര്‍ധന, ദാരിദ്ര്യം തുടങ്ങി വിഷയങ്ങളൊന്നും ജനങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ല. പകരം മറ്റുചില വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചര്‍ച്ചകള്‍ പോയതെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് 38 ശതമാനം ആളുകള്‍ സാമ്പത്തിക വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും വിഷയം സജീവമാക്കാനും പ്രേരിപ്പിച്ചു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നടന്ന സര്‍വ്വെയില്‍ ഇത്തരം വിഷയം അടിസ്ഥാനമാക്കി വോട്ട് രേഖപ്പെടുത്തിയവര്‍ 25 ശതമാനമായി കുറയുകയാണ് ചെയ്തത്. തൊഴിലില്ലായ്മ രാജ്യം നേരിടുന്ന പ്രധാന വിഷയമാണെന്ന് അഭിപ്രായപ്പെട്ടവര്‍ 12 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ്.

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

ന്യായ് പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ ഗുണം ലഭിക്കേണ്ട ദരിദ്ര ജനവിഭാഗത്തിനിടയില്‍ പദ്ധതി സജീവ ചര്‍ച്ചയാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവര്‍ക്ക് പദ്ധതിയുടെ നേട്ടങ്ങള്‍ അറിയാതെ പോയി. റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അതും ഏറ്റില്ലെന്ന് സര്‍വ്വെയില്‍ തെളിയുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത പകുതി പേരാണ് വിവാദം ശ്രദ്ധിച്ചത്. അതില്‍ തന്നെ പകുതി വോട്ടര്‍മാരാണ് ബിജെപി സര്‍ക്കാര്‍ തെറ്റ് ചെയ്തു എന്ന് കരുതുന്നത്.

English summary
Economic issues did not take Voter to main choice; Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X