കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2043 കോടിയുടെ ലോണ്‍ തട്ടിപ്പ്: മഹാരാഷ്ട്ര ബാങ്ക് തലവനും അഞ്ച് ഉദ്യോഗസ്ഥരും പോലീസ് പിടിയില്‍!

  • By Desk
Google Oneindia Malayalam News

പൂനെ: ചട്ടം ലംഘിച്ച് വായ്പകള്‍ നല്‍കിയതിന് മഹാരാഷ്ട്ര ബാങ്ക് എംഡിയും സിഇഒയുമായ രവിന്ദ്ര മറാത്തയെ അറസ്റ്റ് ചെയ്തു. പൂനെ പോലീസ് വിങ്ങിലെ സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് രവീന്ദ്രയെ അറസ്റ്റ് ചെയ്തത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഗുപ്ത , മറ്റ് രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഎസ്കെ ഡെവലെപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് ആര്‍ബിഐ അനുമതിയില്ലാതെ ലോണ്‍ നല്‍കിയതിനാണ് അഞ്ച് പേരേയും അറസ്റ്റ് ചെയ്തത്.

 bankarrest

2043 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഡിഎസ്കെ ഡെവലപ്പേഴ്സ് എംഡി ഡിഎസ് കുല്‍ക്കര്‍ണിയും സഹോദര കമ്പനികളും നടത്തിയത്. കേസില്‍ ബാങ്കിന്‍റെ മുന്‍ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായിരുന്ന സുഷില്‍ മുനോത്ത്, സോണല്‍ മാനേജര്‍ നിത്യാനന്ദ് ദേശ്പാണ്ഡ, ഡിഎസ്കെയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുമായ സുനില്‍ ഗത്പാണ്ഡേ, ഡിഎസ്കെഡിഎല്‍ ചീഫ് എന്‍ജിനീയറും വൈസ് പ്രസിഡന്‍റുമായ രാജീവ് ന്യൂവസ്കര്‍ എന്നിവരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏക ദേശസാല്‍കൃത ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലോണ്‍ അനുവദിച്ച തുക തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ഡിഎസ്കെഡികെഎല്‍ കമ്പനിയുടെ ചില സ്വത്തുക്കള്‍ ലേലത്തിന് വെച്ചതായും ബാങ്ക് വ്യക്തമാക്കി.

English summary
Economic Offences Wing arrests Bank of Maharashtra chief, 5 others for bad loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X