സാമ്പത്തിക സംവരണബില്‍ ലോകസഭ കടന്നു, പ്രതിപക്ഷത്തെ ബിജെപി ബദ്ധവൈരികള്‍ വരെ ബില്ലിനെ അനുകൂലിച്ചത് വോട്ട് ബാങ്ക് ചോര്‍ച്ച തടയാന്‍
ദില്ലി: നരേന്ദ്രമോദിയില്‍ നിന്നും അപ്രതീക്ഷിതമായ തിരച്ചടിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉണ്ടായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദിയുടെ പ്രഖ്യാപനമായിരുന്ന മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്കുള്ള സാമ്പത്തിക സംവരണം. ഭരണഘടന സാമ്പത്തിക സംവരണത്തിനെതിരായിരിക്കെ ഭരണഘടനാ ഭേദഗതി ചെയ്താണ് ബില്ല് പാസാക്കാന്‍ ഒരുങ്ങുന്നത്. നിയമകുരുക്ക് ഏറെയാണെങ്കിലും ലോകസഭയില്‍ ബില്ല് പാസായി. രാജ്യസഭയിലേക്കെത്തിയിരിക്കയാണ്.
ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ലോകസഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുന്ന പ്രതിപക്ഷം ബില്ലിന് അനുകൂലമായത് ബിജെപിയുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കത്തെ മറികടന്ന് തങ്ങളുടെ വോട്ട് ബാങ്ക് ചോരാനിരിക്കാനാണെന്ന് വ്യക്തമാണ്.

വിഷയത്തില്‍ കോണ്‍ഗ്രസിന് ബില്ല് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിക്ക് വിട്ട് കൊടുക്കണമെന്നാണ്. ബില്ലിനെ അനുകൂലിച്ചെന്നുമാകും എന്നാല്‍ ഇത്തരമൊരു സമീപനത്തിലൂടെ എതിര്‍ത്തെന്നുമാകും. ഇരട്ടത്താപ്പ് നയം കോണ്‍ഗ്രസിനുണ്ടാകുന്നത് അപ്രതീക്ഷിതമായി ബിജെപി.ില്‍ നിന്നുണ്ടായ സാമ്പത്തിക സംവരണം എന്ന പ്രഹരം വോട്ട് ബാങ്കിനെ ബാധിക്കാതിരിക്കാനാണ്. മുത്തലാഖ് വിഷയത്തിലും കോണ്‍ഗ്രസ് ഇതേ രീതിയാണ് തുടര്‍ന്നത്. ന്യീനപക്ഷ പ്രീണനവും മൃദു ഹിന്ദുത്വവും കോണ്‍ഗ്രസിന് കൈവിട്ട് കളയുക അസാധ്യം.
ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു. ആര്‍ജെഡി ,ആംആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെതിരെയാണ്. ഇത്തരം സാമ്പത്തിക സംവരണം നടപ്പിലാക്കും മുമ്പ് ജാതി സെന്‍സസ് നടത്തണമെന്നാണ് ആര്‍ജെഡി പറയുന്നത്. ബിജെപി എസ്സി എസ്ടി സംവരണത്തില്‍ വെള്ളം ചേര്‍ക്കുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ കണ്ടെത്തല്‍.
ഇന്ത്യയിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി രാഷ്ട്രീയത്തിന്റെ അകമ്പടിയുള്ളവരാണ്. ജാതി രാഷ്ട്രീയത്തിന്റെ മായാവതി പോലും ബില്ലിനെ എതിര്‍ക്കാതിരിക്കുന്നത് പാര്‍ട്ടിയിലെ ഉയര്‍ന്ന വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താലാണ്. സമാജ് വാദി പാര്‍ട്ടിക്കും മുന്നോക്ക ജാതിക്കാരുടെ വോട്ട് കൂടിയേ തീരു, രാഷ്ട്രീയ ലോക്ദള്‍ എന്ന ആര്‍എല്‍ഡിയും ബില്ലിനെ അനുകൂലിച്ചു.
ബില്ലിനെ എതിര്‍ത്താല്‍ ജാട്ട്, ഗുജ്ജര്‍, എന്നീ വലിയ വോട്ട് ബാങ്കിനെയാണ് എസ്പിക്കും വിഎസ്പിക്കും ആര്‍എല്‍ഡിക്കും നഷ്ടമാകുക. മുന്നോക്ക വിഭാഗത്തിന്റെ വിമതശബ്ദമാണ് മധ്യപ്രദേശിലുും ചത്തീസ്ഗഡിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചത്. അതിനാല്‍ ഹിന്ദി ഹൃദയഭൂമി ലോകസഭ തിരഞ്ഞെടുപ്പില്‍ കൈവിട്ട് കളയാതിരിക്കാന്‍ കൂടിയാണ് ബിജെപിയുെട നയം.
എന്‍ഡിഎ ഘടകക്ഷികളായ ലോക ജനശക്തി പാര്‍ട്ടിയും പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ രാംദാസ് അത്താവലെയും ബില്ലിനെ അനുകൂലിക്കുന്നു. ഗുജറാത്തില്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പോലെ ഹരിയാനയില്‍ നേരത്തെ നടപ്പാക്കി എന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നു. ചുരുക്കത്തില്‍ ബില്ലിനെ അനുകൂലിച്ചാല്‍ ബിജെപിക്ക് ക്രെഡിറ്റ് കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ ആകുലത.
എന്നാല്‍ സാമ്പത്തിക സംവരണത്തില്‍ ശ്രദ്ധ കൊടുത്ത് റാഫേലില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. അതില്‍ ഏറെക്കുറെ ബിജെപി ജയിക്കുകയും ചെയ്തിരിക്കുന്നു. ഇത് ബൂമറാങ് ായി ബിജെപിയെ ലോകസഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാല്‍ നിയമക്കടമ്പ മറികടക്കാനും ആകില്ലെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ മോദിയും ബിജെപിയും സാമ്പത്തിക ബില്ലിന്റെ ഖ്യാതിയില്‍ ആണ്. ഇനി ആ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. 30 ശതമാനത്തിലധികം വരുന്ന ജനറല്‍ വിഭാഗക്കത്തിന്‍റെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കും, വോട്ട് ആണ് ലക്ഷ്യം.












Click it and Unblock the Notifications