കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണ നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് എംകെ സ്റ്റാലിന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സാമ്പത്തിക സംവരണ നിയമത്തിനെതിരെ എംകെ സ്റ്റാലിന്‍ | Oneindia Malayalam

ചെന്നൈ: മുന്നോക്കവിഭാഗത്തിലെ സാമ്പത്തിക പിന്നോക്കകാര്‍ക്കുള്ള സംവരണം, നിയമത്തിനെതിരെ എംകെ സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഭരണഘടനാ ഭേദഗതി വരുത്തി നിയമം പാസാക്കുന്നതിനായി ഇരു സഭകളും അംഗീകരിച്ചതോടെ സംവരണം 60 ശതമാനത്തില്‍ എത്തിയിരിക്കയാണ്. പ്രസിഡന്റും സാമ്പത്തിക സംവരണ ബില്‍ ഒപ്പുവച്ചതോടെ നിയമമായിരിക്കയാണ്.

<strong>നാണക്കേടൊന്നും വിചാരിക്കാതെ നാട്ടിലേക്ക് മടങ്ങിവരണം; ബിജെപി എംഎല്‍എമാരെ പരിഹസിച്ച് കോണ്‍ഗ്രസ്</strong>നാണക്കേടൊന്നും വിചാരിക്കാതെ നാട്ടിലേക്ക് മടങ്ങിവരണം; ബിജെപി എംഎല്‍എമാരെ പരിഹസിച്ച് കോണ്‍ഗ്രസ്

സംവരണത്തെ എതിര്‍ത്ത് റിട്ട് പെറ്റീഷന്‍ മദ്രാസ് കോടതിയില്‍ സമര്‍പ്പിച്ചത് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍എസ് ഭാരതിയാണ്. ഡിഎംകെ പാര്‍ലമെന്റിലും ബില്ലിനെ എതിര്‍ത്തിരുന്നു. തമിഴ്‌നാട് ഭരിക്കുന്ന എഐഡിഎംകെയും ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികളില്‍ ആരും തന്നെ ബില്ലിനെ എതിര്‍ത്തിരുന്നില്ല.

mk-stalin4-05-1493986736

സംവരണനിയമം സാമൂഹ്യനീതിക്കെതിരാണെന്നും ഇതിന് മറ്റ് പിന്നോക്ക വിഭാഗത്തിന്റെ സംവരണത്തെ ബാധിച്ചേക്കാമന്നും ഡിഎംകെ ആരോപിക്കുന്നു. ജാതി സംവരണം നല്കുന്നവരം പ്രതികൂലമായി ബാധിക്കുന്നതാണ് സാമ്പത്തിക സംവരണം എന്നും പാര്‍ട്ടി ആരോപിക്കുന്നു. ഭരണഘടനാപ്രകാരം സാമ്പത്തിക സംവരണമെന്നത് സംവരണത്തിന്റെ മാനദണ്ഡമല്ലെന്നും ഡിഎംകെ പറയുന്നു. എങ്ങനെയാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്കെത്തിയതെന്നും ഡഎംകെ ചോദിക്കുന്നു. 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന് 1992ലം ഇന്ദിര സ്വാഹ്നേയി വിധി നിലനില്‍ക്കെ 60 ശതമാനം സംവരണം തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

English summary
Economic reservation for economically weaker section in general category, DMK file writ petition in Madras High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X