കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രിയപ്പെട്ട പദ്ധതിക്ക് ഭീഷണിയായി സാമ്പത്തിക മാന്ദ്യം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.12 ലക്ഷം അപ്പാര്‍ട്ട്‌മെന്റുകള്‍

മോദിയുടെ പ്രിയപ്പെട്ട പദ്ധതിക്ക് ഭീഷണിയായി സാമ്പത്തിക മാന്ദ്യം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.12 ലക്ഷം അപ്പാര്‍ട്ട്‌മെന്റുകള്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പദ്ധതിയെ പാളം തെറ്റിക്കുമെന്ന് റിപ്പോര്‍ട്ട്. ഉപഭോക്തൃ മേഖലയില്‍ ഡിമാന്റിലുണ്ടായ താഴ്ചയും തൊഴില്‍ സാഹചര്യങ്ങളുടെ വെട്ടിക്കുറക്കലും ആളുകളുടെ വരുമാനത്തിലെ അനിശ്ചിതത്വവും ഭവന നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരുടെ 45 ലക്ഷം രൂപ വരെ വിലവരുന്ന 4.12 ലക്ഷം യൂണിറ്റ് അപ്പാര്‍ട്ടുമെന്റുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. ഓട്ടോമൊബൈല്‍ വ്യവസായവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന നഗരങ്ങളിലാണ് ഇത്രയും കെട്ടിടങ്ങള്‍ കെട്ടിക്കിടക്കുന്നത്. വില്‍പ്പനയില്‍ ഇടിവ് ഉണ്ടായതോടെ കാര്‍ നിര്‍മ്മാതാക്കള്‍ ഷോറൂമുകള്‍ അടച്ചിടുകയും താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഡിമാന്‍ഡിലുണ്ടായ ഇടിവ്, നിയന്ത്രണ വെല്ലുവിളികള്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് റിയല്‍ എസ്റ്റേറ്റ് മേഖല കടന്നു പോകുന്നത്. ബിഎസ്ഇ റിയല്‍റ്റി സൂചികയുടെ സെപ്തംബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4 ശതമാനവും 10 വര്‍ഷത്തില്‍ 55 ശതമാനവുമായി താഴ്ന്നു. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ കാലതാമസം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

11build-156

വീടുകള്‍ വാങ്ങുന്നവര്‍ക്കും ഡവലപ്പര്‍മാര്‍ക്കും പ്രോത്സാഹനമായി സര്‍ക്കാര്‍ ഇനിനകം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമ്പദ്വ്യവസ്ഥയിലെ മന്ദഗതിയിലുള്ള തൊഴില്‍ വളര്‍ച്ചയുടെയും സുരക്ഷയുടെയും അഭാവം വീട് വാങ്ങുന്നത് ഇല്ലാതായിട്ടുണ്ട്. വരുമാനത്തില്‍ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ ആളുകള്‍ പണം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഭവനവായ്പ ദീര്‍ഘകാല സാമ്പത്തിക പ്രതിബദ്ധതയാണ്. അതിനാല്‍ തൊഴില്‍ സാഹചര്യങ്ങളില്‍ സ്ഥിരതയില്ലായ്മയാണ് ആളുകളെ പിന്നോട്ട് വലിക്കുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സ് ചെയര്‍മാന്‍ അനുജ് പുരി പറയുന്നു.

English summary
Economic slow down affects Modi's favourite scheme, real estate section freezes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X