കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മാന്ദ്യം; കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

മുംബൈ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ രാജ്യത്തെ വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥരെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഉറക്കമില്ലാത്ത രാത്രികളും ഉത്കണ്ഠയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉദ്യോഗസ്ഥരെ വേട്ടയാടുകയാണെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

economicstress

വിവിധ പ്രശ്നങ്ങളെ തുടര്‍ന്ന് സൈകാര്‍ട്ടിസ്റ്റുകളേയും സൈക്കോളജിസ്റ്റുകളേയും സമീപിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി ഭാരത്തെ കുറിച്ചും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങളെ കുറിച്ചും ജോലി പോകുമോയെന്ന ഭയത്തെകുറിച്ചുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ ആശങ്കപെടുന്നത്. ഉത്കണ്ഠയും മാനസിക പിരിമുറക്കുങ്ങളും സംബന്ധിച്ചുള്ള രോഗങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വലിയ വര്‍ധനവാണ് ഉണ്ടായത്.

കോസ്മോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസസ് (സി‌എം‌ബി‌എസ്) നടത്തിയ പഠനത്തില്‍ മുതിർന്ന പ്രൊഫഷണലുകൾക്കിടയിൽ മാനസികാരോഗ്യം നശിക്കുന്നതിന്‍റെ തോത് മൂന്നിരട്ടിയാണ് വര്‍ധിച്ചെന്ന് വ്യക്തമാക്കുന്നു. കമ്പനികളിലെ ജീവനക്കാരില്‍ സഹായ പദ്ധതികള്‍ നടപ്പാക്കുന്ന ഒപ്റ്റത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ജീവനക്കാരിൽ നിന്നും ജോലി സമ്മർദ്ദവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% ആയി ഉയർന്നെന്ന് വ്യക്തമാക്കുന്നു. .

ജോലി സംബന്ധമായ സമ്മർദ്ദമോ സാമ്പത്തിക കാര്യങ്ങളിലെ ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരെ സമീപിക്കുന്നത് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ മാത്രമല്ല, സ്വയംതൊഴിൽ സംരംഭകരും അവരുടെ പങ്കാളികളും ഇതില്‍ ഉൾപ്പെടുന്നുണ്ടെന്ന് സിഐഎംബിഎസിലെ മനോരോഗ വിദഗ്ദ്ധൻ ശോഭന മിത്തൽ പറഞ്ഞു.
ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്

 നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും

നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെനോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ

English summary
Economic slow down; INC officials in high mental stress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X