കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകരുന്നു; സാമ്പത്തിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് മോദി, വളര്‍ച്ച ഇടിഞ്ഞുതാഴ്ന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. വളര്‍ച്ച കൈവരിക്കാന്‍ വേണ്ട നടപടികള്‍ ഫലം കാണുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തുടര്‍ച്ചയായ സാമ്പത്തിക ഞെരുക്കമാണ് രേഖപ്പെടുത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വളര്‍ച്ച കൈവരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ധരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

ശനിയാഴ്ച വിദഗ്ധരുമായി മോദി ചര്‍ച്ച നടത്തും. പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ പഠിക്കാന്‍ നേരത്തെ സാമ്പത്തിക വിദഗ്ധരോട് ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ യോഗത്തില്‍ വിദഗ്ധര്‍ മോദിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രവചനങ്ങള്‍. എന്നാല്‍ ഇതുവരെ അത് സാധ്യമായിട്ടില്ലെന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയുമാണ്. ഈ സാഹചര്യത്തിലാണ് യോഗം. വിശദവിവരങ്ങള്‍ ഇങ്ങനെ....

 സാമ്പത്തിക വിദഗ്ധരുടെ യോഗം

സാമ്പത്തിക വിദഗ്ധരുടെ യോഗം

രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരുടെ യോഗമാണ് മോദി വിളിച്ചിരിക്കുന്നത്. വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന പ്രതിസന്ധി. പ്രഖ്യാപിക്കപ്പെട്ട തൊഴില്‍ സാധ്യതകള്‍ പോലും ലഭ്യമാക്കാനും കഴിയുന്നില്ല.

 യോഗത്തിലെ പ്രധാന അജണ്ട

യോഗത്തിലെ പ്രധാന അജണ്ട

യോഗത്തിലെ പ്രധാന അജണ്ട തൊഴിലില്ലായ്മ പരിഹരിക്കലും സാമ്പത്തിക വളര്‍ച്ചയുമായിരിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മോദി യോഗം വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക വിദഗ്ധര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നേരത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നു.

വിദഗ്ധരുടെ പട്ടിക തയ്യാറാക്കി

വിദഗ്ധരുടെ പട്ടിക തയ്യാറാക്കി

നീതി ആയോഗ് മുന്‍കൈയ്യെടുത്ത് സാമ്പത്തിക വിദഗ്ധരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ചില വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരെ പ്രത്യേക സംഘമാക്കി. അവരുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവലോക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സാമ്പത്തിക വിദഗ്ധര്‍ ഇന്നത്തെ യോഗത്തില്‍ അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മാത്രമല്ല, അടിസ്ഥാന സൗകര്യം, കാര്‍ഷികം, തൊഴില്‍ ലഭ്യത തുടങ്ങിയ വിഷയത്തില്‍ നിര്‍ദേശങ്ങളും സമര്‍പ്പിക്കും. മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ തൊട്ടടുത്ത ദിവസം തന്നെ സാമ്പത്തിക രംഗത്തുനിന്ന് വന്ന വാര്‍ത്ത തിരിച്ചടിയായിരുന്നു.

 വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു

വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തിലുള്ള വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു എന്ന വാര്‍ത്തയാണ് മോദി അധികാരമേറ്റ തൊട്ടടുത്ത ദിവസം എത്തിയത്. തുടര്‍ച്ചയായി മൂന്ന് പാദവാര്‍ഷികത്തിലും സാമ്പത്തിക രംഗത്ത് ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 17 പാദവാര്‍ഷികങ്ങളില്‍ വളര്‍ച്ചാനിരക്ക് ഒച്ച് ഇഴയുന്ന പോലെയാണ്.

ചൈനയുടെ പിന്നില്‍ തന്നെ

ചൈനയുടെ പിന്നില്‍ തന്നെ

2018ലെ അവസാന പാദത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ച 6.6 ശതമാനമായിരുന്നു. നിലവില്‍ 5.8 ആയി കുറഞ്ഞു. ചൈനയുടെ ആദ്യപാദ വളര്‍ച്ച 6.4 ശതമാനമാണ്. ചൈനയെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്നായിരുന്നു മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടായില്ല.

45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരില്‍ ബിസിനസ് സ്റ്റാന്റേര്‍ഡ് പത്രം കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു.

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്കഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്ക

English summary
Economic Slowdown: PM Modi To Meet Top Economists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X