കേരളത്തിൽ വീടില്ലാത്തവരുണ്ടോ? കണക്ക് പറയുന്നത് ഇങ്ങനെ... 14 ശതമാനം വീടുകളും ഒഴിഞ്ഞു കിടക്കുന്നു!
ദില്ലി: കേരളത്തിലെ വീടുകളിൽ താമസിക്കാൻ ആളില്ല. രാജ്യത്താകെ 1.1 കോടി വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. മൊത്തം വീടുകളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ കാര്യത്തില്‍ ഗുജറാത്താണ് മുന്നില്‍. അവിടെ ആകെ വീടുകളുടെ 19 ശതമാനത്തോളം പൂട്ടികിടക്കുന്നുവെന്നാണഅ റിപ്പോർട്ട്. രാജസ്ഥാനും മഹാരാഷ്ട്രയും തൊട്ടു പിന്നിലുണ്ട്.
കേരളത്തിലെ ആകെ വീടുകളുടെ 14 ശതമാനവും താമസക്കാരില്ലാതെ പൂട്ടി കിട്ക്കുകയാണ്. ഈ വിഭാഗത്തിൽ അഞ്ചാംസ്ഥാനമാണ് കേരളത്തിലുള്ളത്. തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സർവ്വെയിലാണ് ഈ കണക്കുള്ളത്. കൊച്ചിയിൽ മാത്രം 50000 വീടുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. രാജ്യത്ത് ആകെ വിടുകളുടെ 12.38 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്.

വാടയ്ക്ക് നൽകിയിരിക്കുന്നു
നഗരമേഖലയിലെ 31 ശതമാനം വീടുകളും ഗ്രാമപ്രദേശങ്ങളിലെ അഞ്ചുശതമാനം വീടുകളും വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2012-ലെ കണക്കനുസരിച്ച് രാജ്യത്തെ നഗരമേഖലയില്‍ 1.8 കോടി വീടുകളുടെ കുറവുണ്ട്. എന്നാൽ പത്ത് വർഷത്തിനിടിയിൽ ഒഴിഞഅഞു കിടക്കുന്ന വീടുകളുടെ എണ്ണം 46 ലക്ഷം വർധിച്ചെന്നാണ് സർവ്വെ വെളിപ്പെടുത്തുന്നത്.
വാടയ്ക്ക് നൽകിയിരിക്കുന്നു

ഒന്നാമൻ മഹാരാഷ്ട്ര
മുംബൈയില്‍മാത്രം അഞ്ചുലക്ഷത്തോളം വീടുകളില്‍ ആളില്ല. ദില്ലിയിലും ബെംഗളൂരുവിലും മൂന്നുലക്ഷം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. എണ്ണം മാത്രം കണക്കാക്കി നോക്കുകയാണെങ്കിൽ പൂട്ടി കിടക്കുന്ന വീടുകളുടെ കാര്യത്തിൽ മഹാരാഷ്ട്രയാണ് ഒന്നാമൻ. ഇരുപത് ലക്ഷത്തോളം വീടുകളാണ് മഹാരാഷ്ട്രയിൽ പൂട്ടി കിടക്കുന്നത്.

വാടക വീടുകളുടെ എണ്ണം കുറയുന്നു
രാജ്യത്തെ വാടകവീടുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തികസര്‍വേയിൽ പറയുന്നുണ്ട്. അതേസമയം ഗുജറാത്ത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വാടകക്കാരുള്ളതെന്നും സർവ്വെയിൽ പറയുന്നു.

പുതിയ നയം കൊണ്ടു വരണം
ഇന്ത്യയിൽ കൂടുതൽ വീടുണ്ടാക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ ഇതില്‍നിന്ന് വ്യത്യസ്തമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കൈകാര്യം ചെയ്യാനും വാടകയ്ക്ക് നൽകുന്നതിനും പുതിയനയം കൊണ്ടുവരണമെന്ന് സർവ്വെയിൽ നിർദേശമുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സർവ്വെയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications