Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക സര്‍വെയുടെ ഹൈലൈറ്റ് മോദിയുടെ ബ്രഹ്മാണ്ഡ സുരക്ഷാ പദ്ധതി? ബജറ്റില്‍ പ്രതീക്ഷയോടെ!!

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ ജെയ്റ്റ്‌ലിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. കൂടാതെ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പദ്ധതികളെ കുറിച്ചുള്ള സൂചനകളും സര്‍വെയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. രാജ്യത്തിന്റെ ഒരുവര്‍ഷത്തെ സാമ്പത്തിക സ്ഥിതി വിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വയ്ക്കും. ബുധനാഴ്ചയാണ് പൊതു ബജറ്റ്.

നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യബജറ്റ് എങ്ങനെ ആയിരിക്കുമെന്ന ആകാംഷയിലാണ് ജനങ്ങ ള്‍. ബജറ്റ് ജനപ്രിയമായിരിക്കുമോ അതോ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണോ എന്ന പ്രതീക്ഷയും ആശങ്കയും ജനങ്ങള്‍ക്കുണ്ട്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ ജെയ്റ്റ്‌ലിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. കൂടാതെ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പദ്ധതികളെ കുറിച്ചുള്ള സൂചനകളും സര്‍വെയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 സാര്‍വത്രിക വരുമാന പദ്ധതി

സാര്‍വത്രിക വരുമാന പദ്ധതി

അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വയ്ക്കുന്ന സാമ്പത്തിക സര്‍വെയുടെ ഹൈലൈറ്റ് സാര്‍വത്രിക വരുമാന പദ്ധതിയാണെന്നാണ് സൂചനകള്‍. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് വഴി നിശ്ചിത തുക എത്തിക്കുന്നതാണ് പദ്ധതി.

 റിപ്പോര്‍ട്ട് വ്യക്തമാക്കും

റിപ്പോര്‍ട്ട് വ്യക്തമാക്കും

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എങ്ങോട്ടേക്കാണെന്ന സൂചനകളും സാമ്പത്തിക സര്‍വെയില്‍ ഉണ്ടാകും. ബൃഹത് സമ്പത് ഡേറ്റയുടെ വിശദമായ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

പുതിയ പദ്ധതികള്‍

പുതിയ പദ്ധതികള്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഫലത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കും സാമ്പത്തിക സര്‍വെ. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ചുള്ള സൂചനകളും സാമ്പത്തിക സര്‍വെയില്‍ ഉണ്ടാകും

 ഐഎംഎഫ് വ്യക്തമാക്കുന്നത്

ഐഎംഎഫ് വ്യക്തമാക്കുന്നത്

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഐഎംഎഫ് പറയുന്നത്. 7.6 ആണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ഏഴ് ശതമാനം കൈവരിക്കാനേ കഴിഞ്ഞുള്ളൂ എന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന്റെ ഫലമാണിതെന്നും ഐഎംഎഫ്.

 നോട്ട് നിരോധനം ശ്രദ്ധ കേന്ദ്രം

നോട്ട് നിരോധനം ശ്രദ്ധ കേന്ദ്രം

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ബജറ്റാണ് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. നോട്ട് നിരോധനം തന്നെയാണ് ഈ ബജറ്റിലെ പ്രധാന ശ്രദ്ധാ കേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+