കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു; ജിഡിപിയില് ലക്ഷ്യമിടുന്നത് 7% വളര്‍ച്ച

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ വെച്ചു. ഈ വര്‍ഷം 7 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി 5.8 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ വളര്‍ച്ച നിരക്കിടിവ് കയറ്റുമതിയെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ട് സ്വകാര്യ നിക്ഷേപം കൂടുന്നത് വളര്‍ച്ചയ്ക്ക് കാരാണമാവുമെന്നും വ്യക്തമാക്കുന്നു. ഇന്ധനവില കുറയുമെന്നാണ് പ്രതീക്ഷ.

<strong> ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്</strong> ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് വലിയ മുന്നേറ്റം കഴ്ചവെക്കാന്‍ കഴിയില്ലെങ്കിലും നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ നിക്ഷേപങ്ങള്‍ ഉയര്‍ത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം.

nirmala-modi

നിക്ഷേപ നിരക്ക് കുറഞ്ഞതായും എൻ‌ബി‌എഫ്‌സി മേഖലകളുടെ സമ്മർദ്ദം വളർച്ചയുടെ മാന്ദ്യത്തിന് കാരണമായതായും കാണുന്നു. കൂടാതെ കാർഷിക ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായും സർവ്വേയിൽ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി-മാര്‍ച്ച പാദത്തിലെ മാന്ദ്യത്തിന് ഇടയാക്കിയത് പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

<strong> രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍</strong> രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം തയ്യാറാക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ വെച്ചത്. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതുമായ സാഹചര്യത്തിലാണ് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

English summary
Economic Survey report tabled in parliament; 7% GDP growth predicted in FY20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X