കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൊബേല്‍ ജേതാവ് മൈക്കല്‍ ക്രീമര്‍ക്കുമുണ്ട് ഇന്ത്യാ ബന്ധം; പൊന്നുവിളയുന്ന നാടിനൊരു കൈത്താങ്ങ്

Google Oneindia Malayalam News

ദില്ലി: ഇത്തവണ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം നേടിയ മൂന്നും പേര്‍ക്കുമുണ്ട് ഇന്ത്യാ ബന്ധം. അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ദുഫ്‌ലോ എന്നിവര്‍ക്കുള്ള ഇന്ത്യാ ബന്ധം നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. മൂന്നാമന്‍ മൈക്കല്‍ ക്രീമര്‍ നടത്തിയ ഇടപെടല്‍ ഇന്ത്യയിലെ ആറ് ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് ഉപകാരപ്പെട്ടത്.

Michael

കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും ഇത് പിന്തുടര്‍ന്നതുവഴി ഗുജറാത്ത്, ഒഡീഷ, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുകയും ചെയ്തു. ഗുജറാത്തിലെ കോട്ടണ്‍ കര്‍ഷകര്‍, കര്‍ണാടകത്തിലെ കാപ്പി കര്‍ഷകര്‍, ഒഡീഷയിലെ നെല്‍ കര്‍ഷകര്‍ എന്നിവര്‍ക്കാണ് ക്രീമറുടെ ഇടപെടല്‍ ഏറെ ഗുണം ചെയ്തത്. ഈ മേഖലയില്‍ ക്രീമര്‍ നടത്തിയ ഗവേഷണം തന്നെയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതും.

ക്രീമറും അദ്ദേഹം സ്ഥാപിച്ച കമ്പനിയും ആറ് ലക്ഷം കര്‍ഷകര്‍ക്കാണ് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി അവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ക്രീമര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ കമ്പനി നടത്തിയ ഈ സേവനം ഉപയോഗപ്പെടുത്തിയ ഒരോ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 7000 രൂപയുടെ അധിക വരുമാനം ലഭിച്ചു.

സ്ത്രീകള്‍ക്ക് പശുവിനേക്കാള്‍ പരിഗണന വേണം; പ്രധാനമന്ത്രിയോട് കൊഹിമ സുന്ദരിസ്ത്രീകള്‍ക്ക് പശുവിനേക്കാള്‍ പരിഗണന വേണം; പ്രധാനമന്ത്രിയോട് കൊഹിമ സുന്ദരി

എപ്പോഴാണ് വിത്തിറക്കേണ്ടത്, കൃഷിയിടങ്ങളിലെ ജലസേചനം, വിള കൊയ്യുന്നത്, വളം, കീടനാശിനികള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് കര്‍ഷകര്‍ പ്രധാനമായും ക്രീമറുടെ കമ്പനിയുടെ ഉപദേശം തേടിയത്. ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. ജീരകം കൃഷിയില്‍ 28 ശതമാനം വര്‍ധനവുണ്ടായി. കോട്ടണ്‍ ഉല്‍പ്പാദനത്തില്‍ 8.6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. വലിയൊരു വിഭാഗം കാര്‍ഷിക സമൂഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ക്രീമറും കമ്പനിയും നടത്തിയ സേവനം.

2011-2012 കാലയളവിലാണ് ഗുജറാത്തില്‍ ക്രീമറും സംഘവും പ്രവര്‍ത്തനം തുടങ്ങിയത്. 1200 കര്‍ഷകര്‍ക്കിടയിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. ഈ കര്‍ഷകര്‍ക്ക് ഇറക്കിയ പണത്തിന്റെ പത്തിരട്ടി തിരിച്ചു കിട്ടുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും സമാനമായ മൊബൈല്‍ സേവനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ക്രീമറുടെ കമ്പനിയുടെ സേവനം തേടുന്ന ആറ് ലക്ഷത്തോളം കര്‍ഷകരുണ്ട്. ഇതില്‍ അഞ്ച് ലക്ഷവും ഒഡീഷയിലാണ് എന്നതും എടുത്തുപറയേണ്ടതാണ്. ഒരു ദിവസം ആയിരത്തോളം ഫോണ്‍ വിളികളാണ് കമ്പനിക്ക് വരുന്നത്. രണ്ടു മണിക്കൂറിനകം മറുപടി നല്‍കുമെന്നതാണ് കമ്പനിയുടെ പ്രത്യേകത.

English summary
Economics Nobel Winner Michael Kremer’s India link
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X