കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് സത്യമാണ്, സാമ്പത്തിക മാന്ദ്യമുണ്ട്, തുറന്നു പറയാത്തത് പേടി കൊണ്ടെന്ന്....

  • By Anoopa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും പലരും അത് തുറന്നു പറയാത്തത് പേടി കൊണ്ടാണെന്നും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താഴേക്കു പോയെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്താഭിപ്രായങ്ങളുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ച 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന ലേഖനത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം.

മോദിയുടെ നോട്ടു നിരോധനത്തെയും ജിഎസ്ടി നടപ്പിലാക്കിയ രീതിയെയും ലേഖനത്തില്‍ യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നുണ്ട്. നോട്ടു നിരോധനത്തെ സാമ്പത്തിക ദുരന്തമെന്നാണ് യശ്വന്ത് സിന്‍ഹ വിശേഷിപ്പിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയത് തെറ്റായ രീതിയിലാണെന്നും ലേഖനത്തില്‍ പറയുന്നു.

Recommended Video

cmsvideo
'മോദിയും ജയ്റ്റ്ലിയും നല്‍കാന്‍ ശ്രമിക്കുന്നത് ദാരിദ്ര്യം' | Oneindia Malayalam
yashwant-sinha

ജിഡിപി താഴ്ന്നത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ അമിത് ഷായുടെ അവകാശവാദം തെറ്റാണെന്നും പുറത്തു വന്നതിനേക്കാള്‍ മോശം അവസ്ഥയിലാണ് ഇപ്പോള്‍ ജിഡിപിയെന്നും ജിഎസ്ടി പുതിയ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

English summary
Economy on a downward spiral, many in BJP know it but are scared to say it: Yashwant Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X