Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യക്കാര്‍ ചമഞ്ഞെത്തി; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് പുതിയ നോട്ടുകള്‍, പങ്ക് ഉദ്യോഗസ്ഥര്‍ക്ക്!!

ബെംഗളൂരു: കമ്മീഷന്‍ വാങ്ങി കള്ളപ്പണം വെളുപ്പിയ്ക്കുന്ന സംഘം ബെംഗളൂരുവില്‍ പിടിയില്‍. വന്‍ തോതില്‍ പണം വാങ്ങിച്ച് കള്ളപ്പണം പുതിയ നോട്ടുകളാക്കി നല്‍കുന്ന സംഘത്തിലെ ഏഴ് പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്.

നികുതി വെട്ടിപ്പ് നടത്തി സൂക്ഷിച്ചിട്ടുള്ള പഴയ നോട്ടുള്‍ മാറ്റിനല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിനിടെയായിരുന്നു അറസ്റ്റ്. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഉദ്യോഗസ്ഥന്റെ ബന്ധു

ഉദ്യോഗസ്ഥന്റെ ബന്ധു

അറസ്റ്റിലായ ഒരാള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. കള്ളപ്പണം വെളുപ്പിയ്ക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു അറസ്റ്റ്.

 അറസ്റ്റ് തിങ്കളാഴ്ച

അറസ്റ്റ് തിങ്കളാഴ്ച

പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിന് കീഴില്‍ തിങ്കളാഴ്ച ഏഴ് പേര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായതായി ഡയറക്ടറേറ്റാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഉയര്‍ന്ന കമ്മീഷന്‍

ഉയര്‍ന്ന കമ്മീഷന്‍

നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ പഴയനോട്ടുകള്‍ മാറ്റിനല്‍കുന്നതിന് തുകയുടെ 15 മുതല്‍ 35 ശതമാനം വരെയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

ആവശ്യക്കാര്‍ ചമഞ്ഞു

ആവശ്യക്കാര്‍ ചമഞ്ഞു

പണം മാറ്റിയെടുക്കാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കള്ളപ്പണ മാഫിയ

കള്ളപ്പണ മാഫിയ

പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്ന ഈ സംഘത്തിന് പിന്നില്‍ ഒരു ശൃഖല തന്നെ പ്രവര്‍ത്തിച്ചുവരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയം പ്രകടിപ്പിക്കുന്നു.

 നോട്ട് പ്രതിസന്ധിയ്ക്കിടെ ദൂര്‍ത്ത്

നോട്ട് പ്രതിസന്ധിയ്ക്കിടെ ദൂര്‍ത്ത്

രാജ്യത്തെ ജനങ്ങള്‍ നോട്ട് പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തി കള്ളപ്പണം വെളുപ്പിയ്ക്കുന്ന സംഘങ്ങള്‍ സജീവമാകുന്നത്.

റെയ്ഡ് വ്യാപകം

റെയ്ഡ് വ്യാപകം

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ആദായമനികുതി വകുപ്പ് പലയിടങ്ങളിലായി നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+