ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് ജന്മദിനത്തില്‍..!
റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിനെ ഇ ഡി അറസ്റ്റ് ചെയ്തു. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് നടപടി. ചൈതന്യയുടെ ജന്മദിനമായ ഇന്ന് തന്നെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ചൈതന്യയുടെ ഓഫീസിലും വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.
കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചതെന്ന് ഇ ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ദുര്‍ഗ് ജില്ലയിലെ ഭിലായിലെ ബാഗേല്‍ കുടുംബത്തിന്റെ വസതിയില്‍ ഇഡി ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈതന്യ ബാഗേലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തികര്‍ ഒന്നടങ്കം ബാഗേലിന്റെ വീടിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. മാര്‍ച്ച് 10 ന് ചൈതന്യ ബാഗേലിനെതിരെ ഫെഡറല്‍ അന്വേഷണ ഏജന്‍സി സമാനമായ റെയ്ഡുകള്‍ നടത്തിയിരുന്നു. അതേസമയം ചൈതന്യ ബാഗേലിന്റെ അറസ്റ്റ് നിയമസഭയില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
സംസ്ഥാന സര്‍ക്കാരിന് 2,160 കോടിയിലധികം രൂപ നഷ്ടം വരുത്തിയ ഒരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ പങ്ക് പറ്റിയ ആള്‍ എന്നാണ് ചൈതന്യ ബാഗേലിനെ ഇഡി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. സംസ്ഥാനത്തിന്റെ മുന്‍ വാണിജ്യ, വാണിജ്യ നികുതി മന്ത്രി കവാസി ലഖ്മയെ ഈ കേസുമായി ബന്ധപ്പെട്ട് ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു മദ്യ സിന്‍ഡിക്കേറ്റ് നടത്തുന്ന അഴിമതിയുടെ ഭാഗമായി ലഖ്മയ്ക്ക് എല്ലാ മാസവും വലിയ തുക പണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ നടത്തുന്ന മദ്യശാലകള്‍ വഴി നാടന്‍ മദ്യം വില്‍ക്കുന്നത് ഉള്‍പ്പെടെ നിരവധി വശങ്ങള്‍ ഈ അഴിമതിയിലുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അത്തരം വില്‍പ്പനയില്‍ നിന്ന് സംസ്ഥാനത്തിന് ഒരു പണവും ലഭിച്ചിട്ടില്ലെന്ന് ഇഡി ആരോപിച്ചു. ഇതെല്ലാം മദ്യ മാഫിയയിലേക്കാണ് പോയത്. മദ്യം വാങ്ങുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന മാര്‍ക്കറ്റിംഗ് കോപ്പിനായി ഡിസ്റ്റിലറികളില്‍ നിന്ന് വീണ്ടും കൈക്കൂലി വാങ്ങുന്നതും കണ്ടെത്തിയിരുന്നു.
ഇതെല്ലാം കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2019 നും 2022 നും ഇടയിലാണ് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ചൈതന്യ ബാഗേലിന്റെ അറസ്റ്റ് അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാത്തതിന്റെ പേരിലാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications