കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം; മുതിര്‍ന്ന ഐഎഎസ് ഓഫീസറെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സസ്‌പെന്‍ഷനിലായിരുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം സമ്പാദിച്ചതിനും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി അറിയിച്ചു. അടുത്തിടെ സുപ്രീം കോടതി ഇദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സ്‌റ്റേ പിന്‍വലിച്ചിരുന്നു.

ias-pradeep

2004ല്‍ ഭുജില്‍ ജില്ലാ കളക്ടര്‍ ആയിരിക്കെ ഒരു സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് ശര്‍മയ്‌ക്കെതിരെ അന്വേഷണം നടന്നത്. വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡിനും സഹോദര സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി ന്യായവിലയ്ക്ക് പതിച്ചു നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന് 1.2 കോടി രൂപ നഷ്ടമുണ്ടായതായി ഗുജറാത്ത് സിഐഡി കണ്ടെത്തിയിരുന്നു.

ഇതിനുശേഷം ഇദ്ദഹത്തിന്റെ ഭാര്യയ്ക്ക് 22 ലക്ഷം രൂപ വാല്യു പാക്കേജിങ് എന്ന കമ്പനിയില്‍ നിന്നും ലഭിച്ചു. 1 ലക്ഷം രൂപ 15 മാസത്തേക്ക് നിക്ഷേപിച്ചതിനാണ് ഇത്രയും തുക ലഭിച്ചത്. ഈ പണം പിന്നീട് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. വെല്‍സ്പണ്‍ കമ്പനിക്ക് കുറഞ്ഞവിലയ്ക്ക് ഭൂമി നല്‍കിയതിന് പ്രത്യുപകരമായാണ് ഇത് ലഭിച്ചതെന്നാണ് കരുതുന്നത്. കൂടാതെ സ്വിസ്സ് ബാങ്കില്‍ ഏതാണ്ട് 75 ലക്ഷം രൂപ ഉദ്യോഗസ്ഥന് നിക്ഷേപമുള്ളതായും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്.

English summary
ED arrests suspended Guj IAS officer Pradeep Sharma for money laundering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X