ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി!! വാങ്ങിയത് നോട്ട് നിരോധന കാലത്ത്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. നോട്ട് നിരോധന കാലത്താണ് ശശികല സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി അറിയിച്ചു. 2016 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കളില്‍ ഏറെയും ശശികല സ്വന്തമാക്കിയത്.

ചെന്നൈയിലെ ഒരു മാള്‍, പുതുച്ചേരിയിലുള്ള ഒരു റിസോര്‍ട്ട് എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. സ്വത്തുക്കള്‍ ബിനാമിപേരിലാണ് വാങ്ങിക്കൂട്ടിയതെന്ന് വകുപ്പ് വ്യക്തമാക്കി. കണ്ടുകെട്ടിയ 9 സ്വത്തുക്കള്‍ 2016 നവംബര്‍ 8 നും 31 നും ഇടയിലാണ് ശശികല വാങ്ങിയത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു ഇത്. സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ് ജയലളിത ചെന്നൈയിലെ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
ഈ സ്വത്തുക്കളൊന്നും തന്നെ ശശികള തന്റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഇഡി പറഞ്ഞു. ജയലളിതയുടെ വസതിയായ പോസ് ഗാര്ഡന് റെസിഡന്‍സിലെ ശശികലയുടെ മുറിയില്‍ ഐടി വകുപ്പ് നടത്തിയ റെയ്ഡിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും രേഖകകളും കണ്ടെത്താനായത്. ബിനാമി ഇടപാട് നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.
മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി; ഇനി മൂന്ന് നാൾ കൂടി മാത്രം
യുഎപിഎ പിന്‍വലിച്ചില്ല; ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്, തീരുമാനം നാളെ
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications