കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി!! വാങ്ങിയത് നോട്ട് നിരോധന കാലത്ത്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. നോട്ട് നിരോധന കാലത്താണ് ശശികല സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി അറിയിച്ചു. 2016 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കളില്‍ ഏറെയും ശശികല സ്വന്തമാക്കിയത്.

asikalanew-

ചെന്നൈയിലെ ഒരു മാള്‍, പുതുച്ചേരിയിലുള്ള ഒരു റിസോര്‍ട്ട് എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. സ്വത്തുക്കള്‍ ബിനാമിപേരിലാണ് വാങ്ങിക്കൂട്ടിയതെന്ന് വകുപ്പ് വ്യക്തമാക്കി. കണ്ടുകെട്ടിയ 9 സ്വത്തുക്കള്‍ 2016 നവംബര്‍ 8 നും 31 നും ഇടയിലാണ് ശശികല വാങ്ങിയത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു ഇത്. സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ് ജയലളിത ചെന്നൈയിലെ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ഈ സ്വത്തുക്കളൊന്നും തന്നെ ശശികള തന്‍റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഇഡി പറഞ്ഞു. ജയലളിതയുടെ വസതിയായ പോസ് ഗാര്‍ഡന്‍ റെസിഡന്‍സിലെ ശശികലയുടെ മുറിയില്‍ ഐടി വകുപ്പ് നടത്തിയ റെയ്ഡിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും രേഖകകളും കണ്ടെത്താനായത്. ബിനാമി ഇടപാട് നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി; ഇനി മൂന്ന് നാൾ കൂടി മാത്രം

യുഎപിഎ പിന്‍വലിച്ചില്ല; ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍, തീരുമാനം നാളെ

English summary
ED attaches VK Sasikala's benami property
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X