കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുർമീതിന്റെ സ്വത്തുക്കളുടെ കാര്യത്തിലും തീരുമാനമായി; എൻഫോഴ്സ്മെന്‍റ് അന്വേഷണം,എല്ലാം സർക്കാരിന്?

സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചണ്ഡീഗഡ്: ബലത്സംഗക്കേസിൽ ജയിലിലായ ദരേ സച്ഛാ സൗദാ തലവാൻ ഗുർമീത് റാം റഹീമിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം.

യുഎസിനു പോലും കഴിയാത്തത് മോദി സർക്കാർ നേടിത്തന്നു; ഫാദറിന്റെ മോചനത്തെപ്പറ്റി കണ്ണന്താനംയുഎസിനു പോലും കഴിയാത്തത് മോദി സർക്കാർ നേടിത്തന്നു; ഫാദറിന്റെ മോചനത്തെപ്പറ്റി കണ്ണന്താനം

gurmeeth

സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.കൂടാതെ ഗുർമീതിന്റെ സിനിമകൾ നിർമ്മിക്കാൻ ഉപയോഗിച്ച പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടുണ്ട്.

ഗുർമീതിന്റെ സ്വത്ത് വിവരങ്ങൾ

ഗുർമീതിന്റെ സ്വത്ത് വിവരങ്ങൾ

ബുധാനാഴ്ച ഗുർമീതിന്റെ സ്വത്ത് വിവരങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 1,453 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹരിയാണയിൽ മാത്രം

ഹരിയാണയിൽ മാത്രം

ഗുർമീതിന് ഹരിയാണയിൽ മാത്രം 16000 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നു സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഹരിയാണയ്ക്ക് പുറത്ത് ഗുര്‍മീതിനുള്ള സ്വത്തുക്കളുടെ കണക്ക് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാരിന് ലഭിച്ച കണക്കിനേക്കാള്‍ സ്വത്തുക്കള്‍ ഗുര്‍മീതിന്‍റെ പേരിലുണ്ടെന്നാണ് ഹരിയാണ​ കളക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

സാമ്പത്തിക സ്രോതസുകൾ

സാമ്പത്തിക സ്രോതസുകൾ

ഗുർമീതിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും ഇടപാടുകളെ കുറിച്ചും അന്വേഷിക്കാൻ ഹരിയാണ കോടതി ഉത്തരവിട്ടുണ്ട്. . ഗുര്‍മീതിന്‍റെ സിനിമ നിർമാണത്തി​ന്‍റെ പണ സ്രോതസ്സനെ കുറിച്ചും വിദേശ​സംഭാവനകളെകുറിച്ചും അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചു.

 നഷ്ടപരിഹാരം നൽകണം

നഷ്ടപരിഹാരം നൽകണം

ഗുര്‍മീതിനെതിരെ വിധി വന്നതോടെ സിര്‍സയിലും പഞ്ച്കുളയിലും ഉടലെടുത്ത അക്രമസംഭവങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ദേരാ സച്ചയാ​ണെന്ന ഹരിയാണ ആന്‍ഡ് പഞ്ചാബ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കോടതിയിൽ സമർപ്പിച്ച ഗുർമിതിന്റെ സ്വത്ത് വിവര കണക്ക്

കോടതിയിൽ സമർപ്പിച്ച ഗുർമിതിന്റെ സ്വത്ത് വിവര കണക്ക്

സിര്‍സ- 1453, അംബാല 32,20 കോടി, ജജ്ജാര്‍ 29.11 കോടി, ഫത്തേഹാബാദ്- 20.70 കോടി, ജിന്ദ്- 19.33 കോടി, സോനിപ്പത്ത്- 17.65 കോടി, കൈതാല്‍- 11.16 കോടി, കുരുക്ഷേത്ര- 7.42 കോടി, ഹിസാര്‍- 7.03 കോടി, കര്‍ണാല്‍- 6 കോടി, ഭിവാനി- 3.87 കോടി, യമുന നഗര്‍- 3. 14 കോടി, പാനിപ്പത്ത്- 2.82 കോടി, റോഹ്ത്തക്- 47 ലക്ഷം, റിവാരി- 37 ലക്ഷം എന്നിങ്ങനെയാണ് ഹരിയാണ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഗുര്‍മീതിന്‍റെ സ്വത്തുവിവരങ്ങളുടെ കണക്ക്.

പൊതുതാൽപര്യ ഹർജി

പൊതുതാൽപര്യ ഹർജി

ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വന്നതോടെ ഹരിയാണയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ക്രമസമാധാന തകരാറിലായ സിര്‍സയില്‍ ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി

English summary
The Enforcement Directorate (ED) on Friday started investigation against Dera Sacha Sauda under Prevention of Money Laundering Act (PMLA) and Foreign Exchange Management Act .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X