Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്യയിൽ പറ്റിയത് കാർത്തിയിൽ ആവർത്തിക്കരുത് !!! കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്!!!

നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

ദില്ലി: മുൻ കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയുംസി.ബി.ഐയുടേയും ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസ് പുറത്തിറക്കയത്. അതേസമയം, നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കാർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഇതിനിടെ കാർത്തി ലണ്ടനിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ കാര്‍ത്തി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ലണ്ടനിലേക്ക് പോയതെന്ന് അച്ഛന്‍ പി. ചിദംബരം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്‍ത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

karthi chithambaram

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശനിക്ഷേപം ലഭ്യമാക്കാൻ കാർത്തി ചിദംബരം അനധികൃത ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഐ എന്‍ എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡില്‍ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്ന കേസിലാണ് കാർത്തി ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+