ഇഡി മേധാവിക്ക് സര്‍വീസ് കാലാവധി നീട്ടി നല്കി; ഓര്‍ഡിനന്‍സ് ഇറക്കിയ പിന്നാലെ നടപടി
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ മേധാവിക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് കാലാവധി നീട്ടി നല്കി. സഞ്ജയ് കുമാര്‍ മിശ്രയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്. നവംബര്‍ 18ന് വിരമിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. 2022 നവംബര്‍ 18 വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് വരെയോ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാന്‍ സാധിക്കും. ഇഡി, സിബിഐ അന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കെയാണ് ഇഡി മേധാവിയുടെ സര്‍വീസ് ഒരു വര്‍ഷം കൂടി നീട്ടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിരമിക്കേണ്ടതായിരുന്നു ഇഡി മേധാവി മിശ്ര. ഒരു വര്‍ഷം സര്‍വീസ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി വന്നെങ്കിലും ജസ്റ്റിസ് എല്‍എന്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ച് ഇടപെടാന്‍ വിസമ്മതിച്ചു. ഇഡി മേധാവിയുടെ സര്‍വീസ് കാലാവധി നീട്ടുന്നതില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പക്ഷേ, അപൂര്‍വമായി മാത്രമേ സര്‍വീസ് നീട്ടി നല്‍കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഇത് മറികടക്കാനാണ് സഞ്ജയ് കുമാര്‍ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കിയതും ഇപ്പോള്‍ സര്‍വീസ് നീട്ടി നല്കിയിരിക്കുന്നതും. ഇത്തരത്തില്‍ സര്‍വീസ് കാലാവധി നീട്ടുന്നത് അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്ര്യ നിലപാടിനെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുങ്ങുമെന്നുമാണ് വിമര്‍ശനം.
ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍
സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. നിലവില്‍ രണ്ടു വര്‍ഷമാണ് സിബിഐ, ഇഡി മേധാവികളുടെ കാലാവധി. ഇത് അഞ്ച് വര്‍ഷം വരെ നീട്ടാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും നീട്ടി നല്‍കാം. ഇങ്ങനെ മൂന്ന് വര്‍ഷം വരെ നീട്ടാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ പ്രധാനം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications