കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ റെയിഡ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്ക് ആയ യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയിഡ് നടത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയിഡ്. മുംബൈയിലെ വസതിയിലാണ് റെയിഡ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ടാണ് വസതിയില്‍ റെയിഡ് നടത്തിയത്.

rana kapoor

റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവര്‍ രാജ്യം വിടുന്നത് തടയുക എന്ന ലക്ഷ്യം വെച്ചാണ് നടപടി. ഡിഎച്ച്എഫ്എലിന് വായ്്പ അനുവദിച്ചതിന് പിന്നാലെ ഇവരുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്.

സാമ്പത്തിക പ്രസിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച്ചയായിരുന്നു യെസ് ബാങ്കിന് റിസര്‍വ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ സസ്‌പെന്‍ഡും ചെയ്തിരുന്നു. എസ്ബിഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയിരുന്ന പ്രശാന്ത് കുമാറിനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. 30 ദിവസത്തേക്കാണ് നടപടി.

മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ ഭയക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

'യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഞാന്‍ നിരന്തരം റിവസര്‍വ് ബാങ്കിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് അവര്‍ എനിക്ക് നല്‍കിയ പ്രതികരണം. ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല.' എന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.

മൊറൊട്ടോറിയം പ്രഖ്യാപിച്ച വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്ക് എടിഎമ്മുകളില്‍ രാജ്യമെമ്പാടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പക്ഷേ, മിക്കയിടത്തും എടിഎം കാലിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മുകളില്‍ പണമില്ലെന്ന കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്.

ഇതിനിടെ യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തിനും വലിയ ഇടിവ് സംഭവിച്ചു. എന്‍എസ്ഇയില്‍ 85 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. വ്യാഴാഴ്ച ക്ലോസിങ്ങില്‍ 36.80 രൂപ ആയിരുന്നത് വെള്ളിയാഴ്ച ഒറ്റയടിക്ക് 5.56 രൂപയായി ഇടിയുകയായിരുന്നു.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം ആണ് റിസര്‍വ്വ് ബാങ്കിന്റെ നടപടി. നിക്ഷേപകര്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാകും എന്നും ഉറപ്പ് നല്‍കുന്നുണ്ട്. ബാങ്ക് പുന:സംഘടിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനാണ് സാധ്യത കൂടുതല്‍. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

English summary
The ED Conduct Raid at the Residence of Yes Bank Founder Rana Kapoor and ED issues Look Out Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X