കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിനെ പൂട്ടാൻ എൻഫോഴ്സ്മെന്റ്: ബാങ്ക് തട്ടിപ്പിൽ അജിത് പവാറിനും എൻഫോഴ്സ്മെന്റ് നോട്ടീസ്

Google Oneindia Malayalam News

Recommended Video

cmsvideo
ബാങ്ക് തട്ടിപ്പ് കേസിൽ ശരദ് പവാറും അജിത്ത് പവാറും കുരുക്കിൽ

ദില്ലി: നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനും മരുമകൻ അജിത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസി ശരദ് പവാറിനും മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിനുമെതിരെ നീങ്ങുന്നത്.

നേരത്തെ മുംബൈ പോലീസ് അജിത് പവാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബോംബെ ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് നടപടി. പേസന്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടി നേതാവ് ജയന്ത് പാട്ടീൽ, സംസ്ഥാനത്തെ 34 ജില്ലകളിലെ ബാങ്ക് ജീവനക്കാർ എന്നിവരും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 2007നും 2011നും ഇടയിൽ ബാങ്കിന് 1000 കോടിയുടെ നഷ്ടമാണ് ആരോപണ വിധേയർ വരുത്തിയിട്ടുള്ളത്.

sharad-pawar-

കോ ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറികളുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതും അനധികൃതമായി ബാങ്ക് വായ്പക്ക് അംഗീകാരം നൽകിയതും ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇവർക്കെതിരെയുണ്ട്. നബാർഡ് നടത്തിയ പരിശോധനയിലാണ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ തട്ടിപ്പ് നടന്നതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

കരിമ്പ് ഫാക്ടറികൾക്ക് വായ്പ അനുവദിക്കുന്നതിൽ റിസർവ് ബാങ്കിന്റെ പല ചട്ടങ്ങളും ലംഘിക്കപ്പെട്ടതായും നബാർഡ് കണ്ടെത്തിയിരുന്നു. ലോണുകളുടെ തിരിച്ചടവിലും പിടിച്ചെടുക്കുന്നതിനും ക്രമക്കേട് നടന്നെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. ബാങ്ക് തട്ടിപ്പിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സുരീന്ദർ അറോറയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ആർബിഐ 2011ൽ മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് പിരിച്ച് വിടാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തുു.

English summary
ED Files Money Laundering Case against NCP's Sharad Pawar, Nephew Ajit Pawar in Maharashtra Bank Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X