കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ കോണ്‍ഗ്രസിന്റെ മുനയൊടിഞ്ഞു; പി ചിദംബരം കേസില്‍ ഒന്നാം പ്രതി

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. റാഫേല്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതിസന്ധിയിലാക്കുന്ന പല ഘടകങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് ശക്തി പ്രാപിച്ചുവരികയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലും ആയിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ അതിന് ആദ്യത്തെ തിരിച്ചടി ലഭിച്ചു എന്ന പറയാവുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. യുപിഎ സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനെ ഒന്നാം പ്രതിയാക്കിയാണ് എയര്‍സെല്‍ മാക്‌സിസ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റുപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ണപഗ്ോസവോീോസ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി ചിദംബരം. നേരത്തെ കേസില്‍ സിബിഐയും കുറ്റപത്രം സനര്‍പ്പിച്ചിരുന്നു, എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രം നവംബര്‍ 26 ന് ആണ് കോടതി പരിഗണിക്കുക. ചിദംബരത്തെ കൂടാതെ ഒമ്പത് പ്രതികള്‍ കൂടിയുണ്ട് കേസില്‍.

എയര്‍സെല്ലിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കി എന്നതാണ് ചിദംബരത്തിന് എതിരെയുള്ള കേസ്. 2006 ല്‍ ആയിരുന്നു സംഭവം നടന്നത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. രണ്ട് പേരേയും നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യരുത് എന്ന് പാട്യാല ഹൗസ് കോടതി സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
Enforcement Directorate files supplementary chargesheet against P Chidambaram in Aircel-Maxis case .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X