വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചു; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി
മുംബൈ: അന്താരാഷ്ട്ര മാധ്യമമായ ബി ബി സിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനും ഫെമ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി ബി സിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ ഡി കേസെടുത്തിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററി ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍ പുറത്തുവന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബി ബി സിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഡോക്യുമെന്ററിക്ക് സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നേരത്തെ ദില്ലി, മുംബൈ എന്നിവിടങ്ങളിലെ ബി ബി സി ഓഫീസില്‍ 58 മണിക്കൂറാണ് പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. വരുമാനലാഭ കണക്കുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.കൂടാതെ ബി ബി സിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്ന് വകുപ്പ് അറിയിച്ചിരുന്നു.
വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇന്ത്യയിലെ ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയെന്നും അറിയിച്ചിരുന്നു.
ബി ബി സിയുടെ ട്രാന്‍സ്ഫര്‍ പ്രൈസുകളുടെ കാര്യത്തില്‍ തെറ്റായ നടപടിക്രമങ്ങള്‍ നടന്നുവെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്. ലാഭത്തെ മറ്റ് മേഖലകളിലേക്ക് വകയിരുത്തിയെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്. നേരത്തെ ബി ബി സിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൃത്യമായ മറുപടി അവര്‍ നല്‍കിയിരുന്നില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
എന്നാല്‍ ബി ബി സി ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള ഡോക്യുമെന്ററിയുടെ പേരില്‍ അവര്‍ പക പോക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ നടന്ന നടപടികള്‍ സൂചിപ്പിച്ച് കൊണ്ട് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചോ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications