'സ്ഥാനാര്‍ഥി പട്ടിക പിടിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥരെ അയച്ചു'; പ്രതിഷേധിച്ച് മമത, ഇഡി കോടതിയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇഡി റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയായ ഐ-പാകിന്റെ ഓഫീസില്‍ ഇന്ന് രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ദുരുപയോഗം ചെയ്യുന്നു എന്ന് അവര്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ നിയന്ത്രിക്കണം എന്ന് മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയിക്കണം എങ്കില്‍ മാന്യമായി രാഷ്ട്രീയമായി പോരാടണം. ഞങ്ങളുടെ ഐടി സെല്‍ ഓഫീസില്‍ എന്തിനാണ് റെയ്ഡ് നടത്തുന്നത്. തങ്ങളുടെ വോട്ടര്‍മാരുടെ പേര് വെട്ടിക്കളയുന്നു. ഇത് തുടര്‍ന്നാല്‍ ബംഗാളില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും മമത പറഞ്ഞു.

ഐ-പാക് ഓഫീസിലും മേധാവി പ്രതിക് ജെയ്നിന്റെ വീട്ടിലും ഒരേ സമയമാണ് ഇന്ന് രാവിലെ ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഉടനെ മമത ബാനര്‍ജി ജെയ്നിന്റെ വസതിയില്‍ വന്ന് പച്ച നിറത്തിലുള്ള ഫയല്‍ എടുത്ത് പുറത്തേക്ക് പോയി. തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഫയല്‍ എടുക്കാനാണ് ഇഡി വന്നത് എന്ന് മമത ആരോപിച്ചു. തങ്ങളുടെ സ്ഥാനാര്‍ഥി വിവരങ്ങള്‍ ശേഖരിക്കാന്‍ അമിത് ഷാ അയച്ചതാണ് അവരെ എന്നും മമത പറയുന്നു.
തൊട്ടുപിന്നാലെ ഐ-പാകിന്റെ ഓഫീസിലേക്ക് മമത എത്തി. 45 മിനുട്ടോളം മുഖ്യമന്ത്രി അവിടെ ചെലവഴിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഐ-പാക്. ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. നികുതി കൃത്യമായി അടയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രതിനിധികളുണ്ട്. എന്തുകൊണ്ട് ബിജെപി ഓഫീസില്‍ റെയ്ഡ് നടത്തുന്നില്ല. ജനാധിപത്യത്തെ കൊല്ലാന്‍ എല്ലാ ശ്രമവും അവര്‍ നടത്തുന്നില്ലേ എന്നും മമത ചോദിച്ചു.
ഇഡി കല്‍ക്കത്ത ഹൈക്കോടതിയില്‍ പറഞ്ഞത്...
തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ എസ്ഐആറില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പുറത്താക്കി എന്ന് മമത പറയുന്നു. ഇപ്പോള്‍ ഇഡിയെ അയച്ച് തങ്ങളുടെ സ്ഥാനാര്‍ഥി വിവരങ്ങള്‍ എടുക്കാനാണ് ശ്രമം എന്നും മമത ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഐ-പാകിന്റെ ഓഫീസില്‍ നിന്ന് ഒരുകൂട്ടം ഫയലുകള്‍ എടുത്ത് മമതയുടെ വാഹനത്തില്‍ വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വരുന്ന ഏപ്രിലില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 2019 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഐ-പാക് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം 300ഓളം പേരാണ് ഈ സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇഡി റെയ്ഡിനെതിരെ ബംഗാളില്‍ ഉടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മമത പ്രഖ്യാപിച്ചു.
അതേസമയം, മമതയുടെ നടപടിക്കെതിരെ ഇഡി കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധ കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. തങ്ങളുടെ പ്രവര്‍ത്തനം തടയുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിര്‍ണായക രേഖകള്‍ മമത എടുത്തു മാറ്റിയെന്നും ഇഡി പറയുന്നു. ഡല്‍ഹിയിലും ബംഗാളിലും റെയ്ഡ് നടത്തിയിരുന്നു എന്നും ഇഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് സുവ്റ ഘോഷ് ഹര്‍ജി നാളെ പരിഗണിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications