കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇഡി റെയ്ഡ്; കാറില്‍ നിന്നും 8.5 ലക്ഷം രൂപ പിടികൂടി

Google Oneindia Malayalam News

പട്ന: ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പണം പിടിച്ചെടുത്തു. ഓഫീസ് കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് 8.5 ലക്ഷം രൂപ ഇഡി പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

'ഏറ്റവും മലിനമായ വായു'; രണ്ടാം സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപ്, റഷ്യയ്ക്കും ചൈനയ്ക്കും വിമർശനം'ഏറ്റവും മലിനമായ വായു'; രണ്ടാം സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപ്, റഷ്യയ്ക്കും ചൈനയ്ക്കും വിമർശനം

എന്നാല്‍ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ നിന്ന് പണം കണ്ടെടുത്തിട്ടില്ലെന്ന് ബീഹാറില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള ശക്തിസിങ് ഗോഹിൽ പറഞ്ഞു. കോമ്പൗണ്ടിന് പുറത്തുള്ള വാഹനത്തിൽ നിന്ന് പണം കണ്ടെടുത്ത ശേഷമാണ് ഇഡി ഓഫീസ് റെയിഡിനായി നോട്ടീസ് നൽകിയത്. കോമ്പൗണ്ടിനുള്ളിൽ നിന്നും പണമൊന്നും കണ്ടെടുത്തിട്ടില്ല. ഏത് അന്വേഷണത്തോടും കോണ്‍ഗ്രസ് സഹകരിക്കും. 22 കിലോ സ്വർണവും 2.5 കിലോ വെള്ളിയും ബിജെപി സ്ഥാനാർത്ഥിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇഡി അവിടെ പോകാത്തതെന്നും ഗോഹില്‍ ചോദിച്ചു.

carcongress-

ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന റെയിഡില്‍ പ്രതിഷേധിച്ച് സഖ്യകക്ഷി ആര്‍ജെഡിയും രംഗത്തെത്തിയുണ്ട്. "ആദായനികുതി വകുപ്പ് പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാൻ തുടങ്ങി. നിങ്ങൾക്ക് അർത്ഥം മനസ്സിലായോ ?? തോൽവി ഭയന്നാണ് ഇത്തരം ശ്രമങ്ങള്‍''-എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

'പാകിസ്താൻ പ്രതിഷേധ റാലിക്കിടെ ഇന്ത്യൻ പതാക വീശി'; പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്'പാകിസ്താൻ പ്രതിഷേധ റാലിക്കിടെ ഇന്ത്യൻ പതാക വീശി'; പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

English summary
ED raid on Bihar Congress headquarters; Rs 8.5 lakh was seized from a car parked outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X