ന്യൂസ്‌ക്ലിക്കിലെ ഇഡി റെയിഡ്; സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള ആക്രമണം: സിപിഎം
ദില്ലി: ഡിജിറ്റല്‍ വാര്‍ത്താമാധ്യമം 'ന്യൂസ്‌ക്ലിക്കി'ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ റെയ്‌ഡിനെ അപലപിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ . സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണമാണിത്. വാര്‍ത്താമാധ്യമത്തെ ഭീഷണിപ്പെടുത്താനും നിശബ്‌ദമാക്കാനുമാണ് ഇഡിയുടെ നടപടിയെന്നും പിബി വിമര്‍ശിച്ചു.
കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് 'ന്യൂസ്‌ക്ലിക്ക്' നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.

കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് 'ന്യൂസ്‌ക്ലിക്ക്' നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു.












Click it and Unblock the Notifications