Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം വെളുപ്പിച്ചു?സാക്കിര്‍ നായിക്കിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെയും ക്രിമിനല്‍ കേസ്

എന്‍ ജി ഒ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

ദില്ലി: കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദ ഇസ്ലാമിക പണ്ഡിതനായ സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസെടുത്തു. സാക്കിര്‍ നായിക്കുമായി ബന്ധമുള്ള എന്‍ ജി ഒ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

ഡിസംബര്‍ 30 വെള്ളിയാഴ്ചയാണ് സാക്കിര്‍ നായിക്കിനെതിരെയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്തത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകളെ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറിയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎയും നേരത്തെ കേസെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് കടന്ന സാക്കിര്‍ നായിക്കിനെ തിരിച്ചെത്തിക്കാനുള്ള രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും എന്‍ഐഎ നടത്തുന്നുണ്ട്.

സാക്കിര്‍ നായിക്കിനെതിരെ ക്രിമിനല്‍ കേസ്...

സാക്കിര്‍ നായിക്കിനെതിരെ ക്രിമിനല്‍ കേസ്...

കള്ളപ്പണം വെളുപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെതിരെയും അദ്ദേഹം സ്ഥാപിച്ച സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

രാജ്യത്ത് തിരിച്ചെത്തിയില്ല...

രാജ്യത്ത് തിരിച്ചെത്തിയില്ല...

ഭീകരവാദ ബന്ധത്തിന്റെ പേരില്‍ സാക്കിര്‍ നായിക്കിനെതിരെയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഐഎയും നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം രാജ്യം വിട്ട സാക്കിര്‍ നായിക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

എന്‍ ജി ഒ ഓഫീസുകളില്‍ റെയ്ഡ്...

എന്‍ ജി ഒ ഓഫീസുകളില്‍ റെയ്ഡ്...

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും, വിദേശ ഫണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.

ഇന്റര്‍പോള്‍ സഹായവും...

ഇന്റര്‍പോള്‍ സഹായവും...

ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ വിട്ട സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+