മല്യയെ പൂട്ടാന്‍ ഇനി റെഡ് കോര്‍ണര്‍ നോട്ടീസ് ; ഇന്ത്യയിലെ 9000 കോടിയുടെ ആസ്തി കണ്ടുകെട്ടും
ദില്ലി: വിവിധ ബാങ്കുകള്‍ക്ക് കോടികണക്കിനു രുപ കുടിശ്ശിക വരുത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോള്‍ സഹായം തേടുന്നു. മല്യയെ നാടുകടത്താന്‍ സാധ്യമല്ലെന്ന് ബ്രിട്ടന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. മല്യക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഇന്റര്‍ പോളിന്റെ സഹായം തേടിയുളളത്.
വിദേശത്തുളള മല്യയെ ഇന്റര്‍ പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ ജപ്തിചെയ്യാനുളള നടപടിയും ആരംഭിച്ചിട്ടുണ്ട്. വിവിധ കമ്പനി ഷെയറുകള്‍ അടക്കം മല്യയ്ക്ക്
9000 കോടിയോളം രൂപയുടെ ആസ്തിയുളളതായാണ് കണക്കാക്കുന്നത്.

മല്യയെ വിട്ടു നല്‍കണമെന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ബ്രിട്ടനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1971 ലെ കുടിയേറ്റ നിയംപ്രകാരം വ്യക്തിയ്ക്ക് ബ്രിട്ടനില്‍ തുടരാന്‍ സാധ്യതയുളള പാസ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ മല്യയെ നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബ്രിട്ടന് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. മല്യയുടെ പാസ്പോര്‍ട്ട് കഴിഞ്ഞ മാസം വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു.മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്.
അന്വേഷണ ഏജന്‍സി ഇതിനു മുന്‍പു തന്നെ മല്യയുടെ പക്കലുളള വിലകൂടിയ വാഹനങ്ങള്‍,ബംഗ്ലാവുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയുടെ മൂല്യം തിട്ടപ്പെടുത്തിയിരുന്നു.മല്യയുടെ വ്യക്തിഗത ആസ്തി മാത്രം 7000 കോടിവരുമെന്നാണ് കണക്ക്.സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ബാങ്കുകളുമായും ഷെയറുകളുളള കമ്പനി അധികൃതരുമായുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2011 ല്‍ ഫോര്‍ബ്സ് മാസികയുടെ കോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മല്യ ഇടം നേടിയിരുന്നു.പക്ഷേ 2012 ല്‍ സ്ഥാനം നഷ്ടപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications