കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യയെ പൂട്ടാന്‍ ഇനി റെഡ് കോര്‍ണര്‍ നോട്ടീസ് ; ഇന്ത്യയിലെ 9000 കോടിയുടെ ആസ്തി കണ്ടുകെട്ടും

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: വിവിധ ബാങ്കുകള്‍ക്ക് കോടികണക്കിനു രുപ കുടിശ്ശിക വരുത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോള്‍ സഹായം തേടുന്നു. മല്യയെ നാടുകടത്താന്‍ സാധ്യമല്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. മല്യക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഇന്റര്‍ പോളിന്റെ സഹായം തേടിയുളളത്.

വിദേശത്തുളള മല്യയെ ഇന്റര്‍ പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ ജപ്തിചെയ്യാനുളള നടപടിയും ആരംഭിച്ചിട്ടുണ്ട്. വിവിധ കമ്പനി ഷെയറുകള്‍ അടക്കം മല്യയ്ക്ക്
9000 കോടിയോളം രൂപയുടെ ആസ്തിയുളളതായാണ് കണക്കാക്കുന്നത്.

vijsymsllya

മല്യയെ വിട്ടു നല്‍കണമെന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ബ്രിട്ടനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1971 ലെ കുടിയേറ്റ നിയംപ്രകാരം വ്യക്തിയ്ക്ക് ബ്രിട്ടനില്‍ തുടരാന്‍ സാധ്യതയുളള പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ മല്യയെ നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബ്രിട്ടന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ മാസം വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു.മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്.

അന്വേഷണ ഏജന്‍സി ഇതിനു മുന്‍പു തന്നെ മല്യയുടെ പക്കലുളള വിലകൂടിയ വാഹനങ്ങള്‍,ബംഗ്ലാവുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയുടെ മൂല്യം തിട്ടപ്പെടുത്തിയിരുന്നു.മല്യയുടെ വ്യക്തിഗത ആസ്തി മാത്രം 7000 കോടിവരുമെന്നാണ് കണക്ക്.സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ബാങ്കുകളുമായും ഷെയറുകളുളള കമ്പനി അധികൃതരുമായുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2011 ല്‍ ഫോര്‍ബ്‌സ് മാസികയുടെ കോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മല്യ ഇടം നേടിയിരുന്നു.പക്ഷേ 2012 ല്‍ സ്ഥാനം നഷ്ടപ്പെട്ടു.

English summary
According to ED sources, the agency's Mumbai office has officially moved for a "red-corner notice" against the Kingfisher Airlines promoter on the basis of a non-bailable warrant issued by a special court .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X