കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് സൂചന; നവംബര്‍ 29 ഓടെ അവസാനിക്കും

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് സൂചന. കൊവിഡ്-19 വ്യാപനം തുടരുന്നതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നു.

243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച് നവംബര്‍ 29 ഓടെ അവസാനിക്കും. പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ആയിരുന്നു കൊവിഡിനിടയില്‍ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഒപ്പം എന്‍സിപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

poll

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത് കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നതിന്റെ സൂചനയായിരുന്നു. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തികൊണ്ടായാരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗ രേഖ.

ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച കാര്യങ്ങളും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണം സംബന്ധിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ച് പേരടങ്ങുന്ന സംഘച്ചിന് വീടുകള്‍ കയറി പ്രചരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രചരണത്തിനിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കൂടാതെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുള്ള റോഡ് ഷോകള്‍ക്കും അനുമതിയുണ്ട്. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല.

വോട്ടിംഗ് നടക്കുന്ന മുഴുവന്‍ ബൂത്തിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈറസും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും സജ്ജമാക്കണം. ഒരു പോളിംഗ് സ്റ്റേഷനില്‍ 1000 പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അനുമതിയുള്ളു. രജിസ്റ്ററില്‍ ഒപ്പിടുന്നതിനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക് വൈകുന്നേരം സമയങ്ങളിലെത്തി വോട്ട് ചെയ്യാം. ഇതോടൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റുകള്‍ നല്‍കും.

ബീഹാറില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് എന്‍ഡിഎ സഖ്യം ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ഭരണപക്ഷവും പ്രതിപക്ഷവും തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

രാഹുലിന്റെ രോഷം അറിഞ്ഞ് കോണ്‍ഗ്രസ്, നോട്ടപ്പുള്ളികള്‍ ഇവര്‍, സീനിയേഴ്‌സിനെ പിളര്‍ത്തി, വിശ്വസ്തരും!!രാഹുലിന്റെ രോഷം അറിഞ്ഞ് കോണ്‍ഗ്രസ്, നോട്ടപ്പുള്ളികള്‍ ഇവര്‍, സീനിയേഴ്‌സിനെ പിളര്‍ത്തി, വിശ്വസ്തരും!!

'ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല''ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല'

സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...

English summary
ED Sources Said Bihar Assembly Elections on Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X