Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞ് ഇഡി

തിരുവനന്തപുരം;സിഎസ്ഐ ദക്ഷിണകേരള ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു. ഇഡിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പറക്കാനിരിക്കെയായിരുന്നു ഇഡിയുടെ നടപടി.ബുധനാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവാനും ബിഷപ്പിനു നിർദേശം നൽകി.

edf-1658721842.jpg -Prope

തിരുവനന്തപുരത്ത് സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടാതെ ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടറായ ബെന്ന‌റ്റ് എബ്രഹാമിന്റെ വീട്ടിലും ഉൾപ്പെടെ നാലിടത്ത് ഇഡി പരിശോധനയും നടത്തിയിരുന്നു. ഏകദേശം 13 മണിക്കൂറോളമായിരുന്നു പരിശോധന നടന്നത്.

ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ

അന്തരിച്ച മുൻ മന്ത്രി വിജെ തങ്കപ്പന്റെ മകൻ വിടി മോഹനനായിരുന്നു തവലരി പണം സംബന്ധിച്ച് വെള്ളറട പോലീസിൽ ആദ്യം പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തുിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കേരള പോലീസിന്റെ റിപ്പോർട്ട് കേരള ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കേസിൽ ഇപ്പോൾ ഇഡി അന്വേഷണം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+