കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന് പിന്നാലെ മകളും!! ഡികെ ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്, ഹാജരാകാൻ നിർദേശം!!

Google Oneindia Malayalam News

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡികെ ശിവകുമാർ അറസ്റ്റിലായതിന് പിന്നാലെ മകൾക്കും സമൻസ്. എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുള്ളത്. സെപ്തംബർ 12ന് ദില്ലിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തുന്നതിനുള്ള നിർദേശമാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുള്ളത്.

യുഎന്‍ കശ്മീര്‍ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും, പാകിസ്താന്‍ പറഞ്ഞത് ഇങ്ങനെയുഎന്‍ കശ്മീര്‍ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും, പാകിസ്താന്‍ പറഞ്ഞത് ഇങ്ങനെ

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയ്ക്ക് പുറമേ 2017ൽ ശിവകുമാറും മകൾ ഐശ്വര്യയും ചേർന്ന് നടത്തിയ സിംഗപ്പൂർ യാത്രയെക്കുറിച്ചുള്ള വിവരങ്ങളും എൻഫോഴ്സ്മെന്റ് ശേഖരിക്കും. ശിവകുമാറിൽ നിന്ന് കണ്ടെത്തിയത് 429 കോടിയുടെ അനധികൃത സമ്പാദ്യമാണെന്നാണ് എൻഫോഴ്സ്മെന്റ് വൃത്തങ്ങളുടെ പക്ഷം.

 അനുയായിയെയും ചോദ്യം ചെയ്തുു

അനുയായിയെയും ചോദ്യം ചെയ്തുു


സാമ്പത്തിക തട്ടിപ്പ് കേസിൽ ഡികെ ശിവകുമാറിന്റെ അനുയായി സച്ചിൻ നാരായണെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഡികെയുടെ സിയൂസ് നിർമാണ കമ്പനിയുടെ അസോസിയേറ്റായ സച്ചിൻ നാരായൺ 2014 മുതൽ കമ്പനിക്കൊപ്പമുണ്ട്. കൂടാതെ ഡികെയുടെ ഡോളേഴ്സ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിലും ഇദ്ദേഹം പ്രവർത്തിച്ചുവരികയാണ്. സച്ചിൻ നാരായണന്റെയും ഡികെയുടേയും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്.

സച്ചിൻ നാരായണെയും കുടുക്കും?

സച്ചിൻ നാരായണെയും കുടുക്കും?

ഡികെ ശിവകുമാറിന്റെ അനധികൃത സ്വത്ത് കണ്ടെത്തുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നത് സച്ചിൻ നാരായൺ ആണെന്നാണാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വസിക്കുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ ഡികെയുടെ സീയൂസ് കൺട്രസക്ഷൻ കമ്പനി ദില്ലിയെ സഫ്ദർജങ്ങ് എൻക്ലേവിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. കമ്പനി ആർക്കിടെക്വചറൽ, എൻജിനീയറിംഗ്, ടെക്നിക്കൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. എന്നാൽ എന്നാൽ ഫ്ലാറ്റ് വാങ്ങിയത് കണക്കിൽപ്പെടാത്ത പണം സൂക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. മറ്റ് ലക്ഷ്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ അതിഥി സൽക്കാരത്തിനും വേണ്ടിയാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് പറയുന്നത്. 1,37,36,500 രൂപയാണ് എൻഫോഴ്സ്മെന്റ് റെയ്ഡിൽ കണ്ടെത്തിയത്.

 ഹവാലയും നികുതി തട്ടിപ്പും

ഹവാലയും നികുതി തട്ടിപ്പും



കർണാടകത്തിലെ സമുന്നത കോൺഗ്രസ് നേതാവായ ഡികെ ശിവകുമാറിനെതിരെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ആദായികുതി വകുപ്പ് ഡികെക്കെതിരെ നികുതി തട്ടിപ്പിനും ഹവാല ഇടപാടിനുമായി ബെംഗളൂരു സ്പെഷ്യൽ കോടതിയെ സമീപിച്ചത്. മൂന്ന് കുറ്റവാളികളുടെ സഹായത്തോടെ കണക്കില്ലാത്ത ഹവാല പണം ഇടപാട് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് ഡികെക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

ഹവാല ഇടപാടും നികുതി തട്ടിപ്പും

ഹവാല ഇടപാടും നികുതി തട്ടിപ്പും


കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയ്ക്ക് പുറമേ 2017ൽ ശിവകുമാറും മകൾ ഐശ്വര്യയും ചേർന്ന് നടത്തിയ സിംഗപ്പൂർ യാത്രയെക്കുറിച്ചുള്ള വിവരങ്ങളും എൻഫോഴ്സ്മെന്റ് ശേഖരിക്കും. ശിവകുമാറിൽ നിന്ന് കണ്ടെത്തിയത് 429 കോടിയുടെ അനധികൃത സമ്പാദ്യമാണെന്നാണ് എൻഫോഴ്സ്മെന്റ് വൃത്തങ്ങളുടെ പക്ഷം.

English summary
ED summons DK Shivakumar's daughter in money laundering case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X