കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പിച്ചു; സാക്കിര്‍ നായികിനെ തേടി അന്വേഷണ സംഘം, ഈ മാസം ഹാജരാവണമെന്ന് നിര്‍ദേശം

സാക്കിര്‍ നായികിനും ഐആര്‍എഫിനുമെതിരേ കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ വിവാദ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ടറ്റ്. ഈ മാസം തീരുംമുമ്പ് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവണമെന്ന് സാക്കിര്‍ നായിക്കിന് ഇഡി നിര്‍ദേശം നല്‍കി. വിദേശത്തുള്ള അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല.

Dr zakirnaik

സാക്കിര്‍ നായിക് ഇപ്പോള്‍ വിദേശത്താണ്. കേസില്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കല്‍ അനിവാര്യമായതിനാലാണ് വിളിപ്പിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) അധികൃതരും ഹാജരാവണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സാക്കിര്‍ നായികിനും ഐആര്‍എഫിനുമെതിരേ കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. യുഎപിഎ നിയമപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്.

വിദേശത്ത് നിന്നു രേഖയില്ലാതെ കോടികളുടെ ഫണ്ട് സ്വീകരിച്ചുവെന്നാണ് സാക്കിര്‍ നായികിനും അദ്ദേഹത്തിന്റെ സംഘടനക്കുമെതിരായ ആരോപണം. ഇവരുടെ ബാങ്ക് രേഖകള്‍ ഇഡി വൃത്തങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ ചില രേഖകളില്‍ സംശയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞമാസമാണ് എന്‍ഐഎ സാക്കിര്‍ നായികിനും ഐആര്‍എഫിനുമെതിരേ കേസെടുത്തത്. തുടര്‍ന്ന് മുംബൈ നഗരത്തില്‍ സാക്കിര്‍ നായികുമായി ബന്ധപ്പെട്ട പത്ത് സ്ഥലങ്ങളിലാണ് എന്‍ഐഎയും പോലിസും തിരച്ചില്‍ നടത്തിയത്. സാക്കിര്‍ നായിക് ഇപ്പോള്‍ സൗദി അറേബ്യയിലാണ്.

English summary
The Enforcement Directorate (ED) has issued summons to Zakir Naik as part of its probe against the controversial preacher and his Islamic Research Foundation (IRF) under anti-money laundering laws. Officials said on Friday the agency has issued the summons to Naik under the provisions of the Prevention of Money Laundering Act (PMLA) and has asked him to appear by this month-end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X