Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി സംഘം: ചോദ്യം ചെയ്യാന്‍ നീക്കം

ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി പരിശോധന. മദ്യനയ കേസില്‍ അറസ്റ്റ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സമൻസ് അയക്കുന്നതിനായാണ് ഇ ഡി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തിയതെന്നാണ് സൂചന.

പരിശോധനയ്ക്ക് മുന്നോടിയായി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കെജ്രിവാളിന്റെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

aravind-kejrival-

വന്‍ സുരക്ഷ സന്നാഹങ്ങളുമായി ഇഡി ഉദ്യോഗസ്ഥർ എത്തിയതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നാണ് സൂചന. മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കൾ കെജരിവാളിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. "ഞങ്ങൾക്ക് മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിൻ്റെ സെക്രട്ടറിയുമായോ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇഡി സംഘം അവരുടെ ഫോണുകൾ പിടിച്ചെടുത്തതായി ഞങ്ങൾ അനുമാനിക്കുന്നു. വസതിയിൽ റെയ്ഡ് നടക്കുന്നതിൻ്റെ വ്യക്തമായ സൂചനകളുണ്ട്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും. " സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഇഡി നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും രംഗത്ത് വന്നു. "ബി ജെ പിയുടെ രാഷ്ട്രീയ സംഘത്തിന് (ഇ ഡി) കെജ്‌രിവാളിൻ്റെ പ്രത്യയശാസ്ത്രത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല... കാരണം എ എ പിക്ക് മാത്രമേ ബി ജെ പിയെ തടയാൻ കഴിയൂ. പ്രത്യയശാസ്ത്രത്തെ ഒരിക്കലും അടിച്ചമർത്താൻ കഴിയില്ല" ഭഗവന്ത് മാൻ പറഞ്ഞു.

അതേസമയം തന്നെ മദ്യനയക്കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നിർണായക നീക്കവുമായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയില്‍ അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+