കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍! ചോദ്യം ചെയ്യൽ

Google Oneindia Malayalam News

Recommended Video

cmsvideo
റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍

ദില്ലി: വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അനധികൃത ഭൂമി ഇടപാടുകളും സ്വത്ത് സമ്പാദനവും അടക്കമുളള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്.

സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!

രണ്ടാമതും അധികാരത്തില്‍ എത്തിയാല്‍ റോബര്‍ട്ട് വാദ്രയെ ജയിലിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ ഫത്തേബാദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു വാദ്രയുടെ പേരെടുത്ത് പറയാതെയുളള മോദിയുടെ പ്രഖ്യാപനം.

congress

കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത ഒരാളെ താന്‍ കോടതി കയറ്റിയതാണ് എന്നും സ്വയം രാജാവാണ് എന്നാണ് കരുതുന്നതെന്നും എന്നാലിപ്പോള്‍ ഭയമുണ്ടെന്നും വാദ്രയെ കുറിച്ച് മോദി അന്ന് പ്രസംഗിക്കുകയുണ്ടായി. ഇത് ഒന്‍പതാം തവണയാണ് റോബര്‍ട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!

ലണ്ടനില്‍ പതിനേഴ് കോടിയോളം വില വരുന്ന സ്വത്തുക്കള്‍ വാങ്ങാന്‍ കളളപ്പണം വെളുപ്പിച്ചു എന്നതടക്കമുളള ആരോപണങ്ങളിലാണ് വാദ്രയ്‌ക്കെതിരെ കേസ് നിലവിലുളളത്. കേസില്‍ പട്യാല കോടതി വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാദ്രയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇഡി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

English summary
Enforcement Directorate to question Robert Vadra again in money laundering case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X