കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് സ്ഥിരം കുറ്റവാളി, കേരളത്തിലും ദുബായിലും കേസുകള്‍; ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇഡി

Google Oneindia Malayalam News

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ബിനീഷ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആറ് ദിവസത്തോളമായി ബിനീഷിനെ ചോദ്യം ചെയ്യുന്നു.

bineesh

കസ്റ്റഡി കാലാവധി നീട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിലാണ് ബിനീഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഇഡി കോടതിയെ അറിയിച്ചത്. ബിനീഷിന് ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മൊഴികള്‍ ലഭിച്ചെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. അതേസമയം, 2012 മുതല്‍ 2019 വരെയുള്ള കാലയളവിനുള്ളില്‍ വിവിധ അക്കൌണ്ടുകള്‍ വഴി അഞ്ച് ലക്ഷത്തിലധികം രൂപയാണ് കൈമാറിയിട്ടുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

5,17,36,600 രൂപയാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനെ ഉദ്ധരിച്ച് ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കൌണ്ട് വഴി കൈമാറിയിട്ടുള്ള പണം ലഹരിമരുന്ന് വില്‍പ്പന വഴി സമാഹരിച്ചതാണെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിഗമനം. ഈ കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവര്‍ ഡയറക്ടര്‍മാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ബിനീഷ് ഉടമസ്ഥതയിലുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച ഇഡി ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കേന്ദ്ര ഏജന്‍സി കോടതിയില്‍ ധരിപ്പിച്ചിട്ടുണ്ട്.

14ാം വയസിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു, തിരിച്ചറിയാൻ 1 വര്‍ഷമെടുത്തു; വെളിപ്പെടുത്തി അമീറിന്റെ മകൾ14ാം വയസിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു, തിരിച്ചറിയാൻ 1 വര്‍ഷമെടുത്തു; വെളിപ്പെടുത്തി അമീറിന്റെ മകൾ

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
ED told the court Bineesh had used drugs and was a regular offender with cases in Kerala and Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X