മോദിയുടെ ഒരു കോടിരൂപ വേണ്ടെന്ന് ഗീതയെ സംരക്ഷിച്ച എദി ഫൗണ്ടേഷന്
ദില്ലി: ഇന്ത്യയുടെ മുന്നി എന്നറിയപ്പെടുന്ന ഗീതയെ സംരക്ഷിച്ച പാക് ചാരിറ്റി ഫൗണ്ടേഷന് എദി, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ നിരസിച്ചു. ഫൗണ്ടേഷന് സ്ഥാപകനായ അബ്ദുള്‍ സത്താര്‍ എദി പ്രധാനമന്ത്രിക്ക് നന്ദി പറയുകയും എന്നാല്‍ വാഗ്ദാനം ചെയ്ത പണം നിരസിക്കുകയുമായിരുന്നു. എദി ഫൗണ്ടേഷന് വക്താവ് കാസ്മി ആണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എദി ഫൗണ്ടേഷന് സംഭാവന വാഗ്ദാനം ചെയ്തത്. എദി ഫൗണ്ടേഷനോട് എത്ര നന്ദി പറഞ്ഞാലും കടപ്പാട് തീരില്ല. ഗീതയെ ഇത്രയും കാലം നല്ല രീതിയില്‍ സംരക്ഷിച്ചത് വിലമതിക്കാനാകാത്തത്. പണം ചെറിയൊരു സംഭാവന മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗീതയെ തിരിച്ചെത്തിക്കാന്‍ ഉത്സാഹം കാണിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

അബ്ദുള്‍ സത്താര്‍ എദി 1951ല്‍ സ്ഥാപിച്ചതാണ് എദി ഫൗണ്ടേഷന്. പാക്കിസ്ഥാനിലെ ഫാദര്‍ തെരേസ എന്നാണ് അബ്ദുള്‍ സത്താര്‍ എദി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്വം അത്രയും വലുതാണെന്ന് പാക്കിസ്ഥാന് ജനത അംഗീകരിക്കുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ചാരിറ്റി ഗ്രൂപ്പും എദി ആണ്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഗീത, എദി ഫൗണ്ടേഷന് കീഴിലായിരുന്നു വളര്‍ന്നത്. ഗീത ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയെ ഹിന്ദു ആചാരമനുസരിച്ചാണ് ഫൗണ്ടേഷന് വളര്‍ത്തിയത്. മാംസാഹാരം കഴിക്കാനോ മുസ്ലീം മതനിയമം പിന്തുടരാനോ ഒരിക്കല്‍പ്പോലും ചാരിറ്റി ഗ്രൂപ്പ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നതാണ് എദിയുടെ മഹത്വം.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications