കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഒരു കോടിരൂപ വേണ്ടെന്ന് ഗീതയെ സംരക്ഷിച്ച എദി ഫൗണ്ടേഷന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മുന്നി എന്നറിയപ്പെടുന്ന ഗീതയെ സംരക്ഷിച്ച പാക് ചാരിറ്റി ഫൗണ്ടേഷന്‍ എദി, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ നിരസിച്ചു. ഫൗണ്ടേഷന്‍ സ്ഥാപകനായ അബ്ദുള്‍ സത്താര്‍ എദി പ്രധാനമന്ത്രിക്ക് നന്ദി പറയുകയും എന്നാല്‍ വാഗ്ദാനം ചെയ്ത പണം നിരസിക്കുകയുമായിരുന്നു. എദി ഫൗണ്ടേഷന്‍ വക്താവ് കാസ്മി ആണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എദി ഫൗണ്ടേഷന്‍ സംഭാവന വാഗ്ദാനം ചെയ്തത്. എദി ഫൗണ്ടേഷനോട് എത്ര നന്ദി പറഞ്ഞാലും കടപ്പാട് തീരില്ല. ഗീതയെ ഇത്രയും കാലം നല്ല രീതിയില്‍ സംരക്ഷിച്ചത് വിലമതിക്കാനാകാത്തത്. പണം ചെറിയൊരു സംഭാവന മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗീതയെ തിരിച്ചെത്തിക്കാന്‍ ഉത്സാഹം കാണിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

geeta

അബ്ദുള്‍ സത്താര്‍ എദി 1951ല്‍ സ്ഥാപിച്ചതാണ് എദി ഫൗണ്ടേഷന്‍. പാക്കിസ്ഥാനിലെ ഫാദര്‍ തെരേസ എന്നാണ് അബ്ദുള്‍ സത്താര്‍ എദി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്വം അത്രയും വലുതാണെന്ന് പാക്കിസ്ഥാന്‍ ജനത അംഗീകരിക്കുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ചാരിറ്റി ഗ്രൂപ്പും എദി ആണ്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഗീത, എദി ഫൗണ്ടേഷന് കീഴിലായിരുന്നു വളര്‍ന്നത്. ഗീത ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയെ ഹിന്ദു ആചാരമനുസരിച്ചാണ് ഫൗണ്ടേഷന്‍ വളര്‍ത്തിയത്. മാംസാഹാരം കഴിക്കാനോ മുസ്ലീം മതനിയമം പിന്തുടരാനോ ഒരിക്കല്‍പ്പോലും ചാരിറ്റി ഗ്രൂപ്പ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നതാണ് എദിയുടെ മഹത്വം.

English summary
Edhi Foundation refuses to accept Rs 1 crore offer by PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X