അപമാനശ്രമം എഡിറ്റര്‍ക്കെതിരെ കേസ്

ഓഫീസില്‍ എത്തുന്ന അവസരത്തില്‍ പ്രതി തന്നോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാറുണ്ടെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. വിവാഹിതയായ യുവതി ലേഖനങ്ങളും മറ്റും നല്‍കുന്നതിനാണ് പത്രത്തിന്റെ ഓഫീസില്‍ പോയിരുന്നത്.
തന്റെ ഭാര്യയ്ക്ക് കുട്ടികളെ ഗര്‍ഭം ധരിയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ യുവതി തന്റെ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് എഡിറ്റര്‍ ആവശ്യപ്പെട്ടതായും പരാതിക്കാരി പറയുന്നു. റോഡിലും മറ്റിടങ്ങളിലും വച്ച് എഡിറ്റര്‍ തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരി പറയുന്നു.പത്രാധിപരുടെ ശല്യം സഹിയ്ക്കാതെ വന്നപ്പോഴാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു












Click it and Unblock the Notifications