Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിമ്മിൽ തുടങ്ങിയ പരിചയം കിടപ്പറയിലെത്തി! യുവതിയെ പീഡിപ്പിച്ച പ്രമുഖ വാർത്താ ചാനൽ മേധാവി അറസ്റ്റിൽ..

വിവാഹവാഗ്ദാനം നൽകി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

ദില്ലി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ഹിന്ദി വാർത്താ ചാനലിന്റെ എഡിറ്റർ ഇൻ ചീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഹിന്ദി വാർത്താ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ഉമേഷ് കുമാറിനെയാണ് ദില്ലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ജിംനേഷ്യത്തിലെ ജീവനക്കാരിയായ യുവതി ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് ഉമേഷ് കുമാറിനെതിരെ ദില്ലി തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ദില്ലി പോലീസ് ശനിയാഴ്ചയാണ് ചാനൽ എഡ‍ിറ്ററെ അറസ്റ്റ് ചെയ്തത്.

 2016 മുതൽ...

2016 മുതൽ...

പരാതിക്കാരിയായ യുവതിയും ഉമേഷ് കുമാറും തമ്മിൽ 2016 മുതലാണ് പരിചയക്കാരാകുന്നത്. ദില്ലിയിലെ സെനറ്റിക്സ് ജിംനേഷ്യത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു യുവതി ഉമേഷ് കുമാറിനെ പരിചയപ്പെടുന്നത്.

വീട്ടിലേക്ക്...

വീട്ടിലേക്ക്...

ഈ പരിചയം പിന്നീട് വളരെ അടുത്ത ബന്ധത്തിലെത്തിയതോടെ കഴിഞ്ഞ വർഷം ജൂണിൽ ഉമേഷ് കുമാർ യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഇവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനു ശേഷം പലതവണ ഇതാവർത്തിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ആഗസ്റ്റിൽ...

ആഗസ്റ്റിൽ...

പിന്നീട് 2017 ആഗസ്റ്റിൽ ദില്ലിയിലെ ക്ലാരിഡ്ജസ് ഹോട്ടലിൽ വച്ചും ഉമേഷ് കുമാർ യുവതിയെ ലൈംഗികമായി പീഡ‍ിപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നെന്നും, ഇയാൾ വിവാഹിതനാണെന്നും യുവതി മനസിലാക്കിയത്.

പോലീസിൽ...

പോലീസിൽ...

തുടർന്ന് ഉമേഷ് കുമാറിനെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കിയ ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്. ദില്ലി തുഗ്ലക് റോഡ് പോലീസാണ് യുവതിയുടെ പരാതിയിൽ ചാനൽ മേധാവിക്കെതിരെ കേസെടുത്തത്.

ശരിയെന്ന്...

ശരിയെന്ന്...

പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഹോട്ടലിൽ വച്ച് ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നേദിവസം പ്രതി ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതായും ഹോട്ടലിൽ വന്നതായും ക്ലാരിഡ്ജിസിലെ ജീവനക്കാരും മൊഴി നൽകി.

വകുപ്പുകൾ...

വകുപ്പുകൾ...

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ തെളിവ് ലഭിച്ചതോടെ ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഐപിസി 376, 506 സിആർപിസി 164 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+